PathanamthittaLatest NewsKeralaNattuvarthaNews

ഇരട്ടപ്പേര് വിളിച്ചതിനെ ചൊല്ലി തർക്കം നയിച്ചത് കൊലപാതകത്തിൽ : ഒരാൾ പിടിയിൽ

ഇടത്തിക്കാവ് പുറയാറ്റ് സാബു (58)വിനെയാണ് അറസ്റ്റ് ചെയ്തത്

റാന്നി: മധ്യവയസ്കൻ കുത്തേറ്റു മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കുരുമ്പൻമൂഴി വെച്ചൂച്ചിറ കരയിൽആണ് സംഭവം നടന്നത്. ഇടത്തിക്കാവ് പുറയാറ്റ് സാബു (58)വിനെയാണ് അറസ്റ്റ് ചെയ്തത്. വെച്ചൂച്ചിറ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച രാത്രി എട്ട് മണി കഴിഞ്ഞാണ് കേസിനാസ്പദമായ സംഭവം. കുരുമ്പൻമൂഴി കോസ് വേയ്ക്ക് സമീപം വെച്ചാണ് കുരുമ്പൻമൂഴി കന്നാലിൽ ജോളി ജോണിന് (54) കുത്തേറ്റത്. ഗുരുതര പരിക്കേറ്റ ജോളി ജോൺ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

Read Also : ഒമിക്രോൺ: കേരളത്തിൽ 30 മുതൽ രാത്രികാല നിയന്ത്രണം, വാഹനപരിശോധന ശക്തമാക്കും

കൂടെയുണ്ടായിരുന്ന വടക്കേമുറിയിൽ സാജു ജോസഫിന് (52) പരിക്കേറ്റിരുന്നു. ചികിത്സയിലുള്ള സാജു ജോസഫ് അപകടനില തരണം ചെയ്തിട്ടുണ്ട്.

ഇരട്ടപ്പേര് വിളിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പ്രതി സാബു പൊലീസിനു മൊഴി നൽകി. സാബുവിനെ വീട്ടിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മോളിയാണ് മരിച്ച ജോളിയുടെ ഭാര്യ. മക്കൾ: ജോസ്ന, സ്വപ്ന.

shortlink

Related Articles

Post Your Comments

Related Articles


Back to top button