തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ കൂടുന്ന സാഹചര്യത്തിൽ സർക്കാർ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തി. സംസ്ഥാനത്ത് ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ രാത്രി 10 മുതൽ പുലർച്ചെ അഞ്ചു മണി വരെയാണ് നിയന്ത്രണം. കടകൾ രാത്രി 10 ന് അടയ്ക്കണം. ഈ സമയത്ത് അനാവശ്യ യാത്രകൾ അനുവദിക്കില്ല. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും പോലീസിന് നിര്‍ദേശം നല്‍കും.
പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായുള്ള ജനക്കൂട്ടങ്ങളെ നിയന്ത്രിക്കാനാണ് രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ആൾക്കൂട്ടങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനും വാഹനപരിശോധന ശക്തമാക്കുന്നതിനും സർക്കാർ തീരുമാനിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നത് ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകും.
Post Your Comments