കുവൈത്ത് സിറ്റി: കോവിഡ് മുൻകരുതൽ നടപടികൾ ശക്തമാക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒമിക്രോൺ വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും ഉൾപ്പെടെയുള്ള നടപടികൾ ശക്തമാക്കാനാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.
Read Also: ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചു, പ്രകോപിതനായി കാട്ടാന: വീഡിയോ
കോവിഡ് പ്രോട്ടോകോളുകൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തരുതെന്ന് സർക്കാർ വക്താവ് താരീഖ് അൽ മുസറം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. കോവിഡ് പ്രതിരോധത്തിനായുള്ള ഉന്നത മന്ത്രിതല യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്തിന്റെ ആരോഗ്യസുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ വിവിധ ഏജൻസികൾ ജാഗ്രതയോടെയാണു പ്രവർത്തിക്കുന്നതെന്ന് യോഗത്തിൽ വിലയിരുത്തി.
Read Also: ‘കേരള സംഘീത നാടക അക്കാദമി’; പുതിയ നിയമനങ്ങൾ ഏത് ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനെന്ന് വി ടി ബൽറാം
Post Your Comments