വന്യമൃഗങ്ങളുടെ നിരവധി വീഡിയോകൾ സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ സുരേന്ദര്‍ മെഹ്‌റ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലായിരിക്കുന്നത്.
കാട്ടില്‍ വന്യമൃഗങ്ങളെ ശല്യപ്പെടുത്താന്‍ ശ്രമിക്കുന്നത്, പ്രകോപനത്തിന് കാരണമാകുമെന്ന് വ്യക്തമാക്കുന്നതാണ് ഈ വീഡിയോ. വാഹനത്തില്‍ കാട്ടാനയുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കാട്ടാന പ്രകോപിതനായത്.
Due to negative interaction with humans, physiological stress in #WildAnimals may further lead to adverse impact on overall health and population dynamics in our wild habitats.#ResponsibleTourism #RightToPassage @susantananda3 @WWFINDIA pic.twitter.com/zo0ofkSIFJ
— Surender Mehra IFS (@surenmehra) December 27, 2021
ആക്രമിക്കുക എന്ന ഉദ്ദേശത്തോടെ വാഹനത്തെ ഏറെ ദൂരം വിടാതെ കാട്ടാന പിന്തുടരുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. വാഹനം വേഗത്തില്‍ ഓടിച്ചുപോകാന്‍ ശ്രമിക്കുമ്പോഴും കാട്ടാന വേഗത കൂട്ടി പിന്നാലെ വരുന്നതാണ് വീഡിയോയുടെ അവസാനം.
Post Your Comments