മലപ്പുറം: സഹോദരനെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി വ്യാജ പീഡന പരാതി നൽകാൻ കാരണം സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദങ്ങള്‍ സ്ഥാപിച്ചത് ചോദ്യംചെയ്തതിലുള്ള പ്രതികാരമെന്ന്. ഓണ്‍ലൈന്‍ ക്ലാസിനായി വാങ്ങിക്കൊടുത്ത മൊബൈല്‍ ഫോണില്‍ സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദങ്ങള്‍ സ്ഥാപിച്ചത് സഹോദരൻ ചോദ്യം ചെയ്തിരുന്നു. തുടർന്നായിരുന്നു പരാതി.
Also Read : വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെങ്കില്‍ വയറിളക്കം മരണത്തിന് വരെ കാരണമായേക്കാം
പ്രായപൂര്‍ത്തിയാകാത്ത തന്നെ സഹോദരന്‍ നിരവധി തവണ ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി ചങ്ങരംകുളം പൊലീസിന് നല്‍കിയ പരാതിയിൽ പറയുന്നത്. എന്നാല്‍ പെൺകുട്ടിയുടെ മൊഴികളിൽ സംശയം തോന്നിയതിനെ തുടര്‍ന്ന് ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലിന്‍റെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രീയമായ അന്വേഷണമാണ് പരാതിയുടെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ കാരണമായത്.
Post Your Comments