ErnakulamLatest NewsKeralaNattuvarthaNews

ഒന്നര വർഷം കമ്പനിക്ക് പുറത്തുപോയിട്ടില്ലെങ്കില്‍ കിറ്റെക്സ് തൊഴിലാളികൾക്ക് എങ്ങനെയാണ് മയക്കുമരുന്ന് ലഭിച്ചത്? : സിപിഎം

എറണാകുളം: കിഴക്കമ്പലത്ത് പോലീസിനെ ആക്രമിച്ച കിറ്റെക്സ് തൊഴിലാളികള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായുള്ള കിറ്റെക്സ് എംപിയുടെ വെളിപ്പെടുത്തലില്‍ ദുരൂഹതയുണ്ടെന്ന് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെഎസ് അരുണ്‍കുമാർ. കഴിഞ്ഞ ഒന്നര വർഷമായി കിറ്റക്സ് കമ്പനിയിലെ തൊഴിലാളികളെ കമ്പനി പരിസരത്തു നിന്നും പുറത്തുവിട്ടിട്ടില്ലെന്ന് കമ്പനി അധികൃതർ തന്നെ അവകാശപ്പെടുമ്പോള്‍ എവിടെ നിന്നാണ് അവർക്ക് മയക്കുമരുന്ന് ലഭിച്ചതെന്നടക്കം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്ന് അരുണ്‍ കുമാർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

അഡ്വ. കെഎസ് അരുണ്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

മയക്കുമരുന്നുകളുടെ ഉപഭോഗത്തിന് നമ്മുടെ രാജ്യത്ത് പൂർണ്ണമായും നിരോധനം ഉണ്ട്. അത് ഉപയോഗിക്കുന്നത് മാത്രമല്ല കൈവശം വയ്ക്കുന്നതും സൂക്ഷിച്ചു വെക്കുന്നതും എല്ലാം ഗുരുതരമായ ശിക്ഷ കിട്ടുന്ന കുറ്റമാണ്.കിറ്റക്സ് കമ്പനിയിൽ പോലീസിനെ ആക്രമിച്ച് നിയമം കൈയ്യിലെടുത്ത സെക്യൂരിറ്റി ഗുണ്ടകളും ഇതര സംസ്ഥാന തൊഴിലാളികളും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്ന് കിറ്റക്സ് MD ശ്രീ. സാബു ജേക്കമ്പ് പറഞ്ഞു. അപ്പോൾ താഴെ പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരം കാണേണ്ടത് അത്യവശ്യമാണ്.

1. കഴിഞ്ഞ ഒന്നര വർഷമായി കിറ്റക്സ് കമ്പനിയിലെ തൊഴിലാളികളെ കമ്പനി പരിസരത്തു നിന്നും പുറത്തുവിട്ടിട്ടില്ല. പിന്നെ എങ്ങനെ അവിടത്തെ തൊഴിലാളികൾക്ക് മയക്കുമരുന്ന് ലഭിച്ചു?

പ്രായപൂർത്തിയാകാത്ത പെൺകുട്ടി സഹോദരനെതിരെ വ്യാജ പീഡന പരാതി നൽകി : വൈരാഗ്യം മൂലമെന്ന് പോലീസ്

2. മയക്കുമരുന്നുകൾ ഉപയോഗിച്ച സ്ഥലം തൊഴിലാളികൾ താമസിക്കുന്ന ലയം ആണ്. അത് കിറ്റക്സ്‌ MD സാബു ജേക്കമ്പിന്റെ ഉടമസ്ഥയിൽ ആണ്.സ്വാഭാവികമായും കെട്ടിട ഉടമയും അതിൽ പ്രതിപട്ടികയിൽ വരണ്ടേ? (ഡ്രഗ്സ് പാർട്ടികൾ നടത്തിയ ഹോട്ടലുകളുടെയും വില്ലകളുടെയും ഉടമകളെ നിർബന്ധമായും പ്രതിയാക്കാറുണ്ട് )

3. മയക്കുമരുന്നുകൾ ഉപയോഗിച്ച സഥലത്ത് അത് സൂക്ഷിച്ചു വച്ചിട്ടുണ്ടാകും. അതിന്റെ ശേഖരം കണ്ടെത്തേണ്ടതാണ്. അങ്ങനെ സംഭിവിച്ചാൽ സ്വാഭാവികമായും കെട്ടിട ഉടമയും അതിൽ പ്രതിപട്ടികയിൽ ഉൾപ്പടണ്ടേ?എന്തായാലും മയക്കുമരുന്നുകളും നിരോധിത വസ്തുക്കളും സൂക്ഷിക്കാനും ഉപയോഗിക്കാനും അതിനു ശേഷം സ്വന്തം ജീവനക്കാരെ കൊണ്ട് നിയമം കൈയ്യിലെടുക്കാനും കേരളത്തെക്കാൾ സുരക്ഷിതം താങ്കൾ പ്രഖ്യാപിച്ച “വ്യവസായ സൗഹൃദ ” സംസ്ഥാനങ്ങൾ തന്നെയായിരിക്കും ഉചിതം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button