നമ്പർ വൺ കേരളത്തിൽ കുടുംബവുമായി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണ് കുറച്ച് ആഴ്ചകളായി സാധാരണക്കാർ. ഇപ്പോൾ വീടിനകത്തും സുരക്ഷയില്ലെന്ന സ്ഥിതിയായിരിക്കുകയാണ്. തിരുവനന്തപുരം നഗരൂരിൽ വീടുകയറി ആക്രമണം നടത്തി ഒരുകൂട്ടമാളുകൾ. സൂരജ്, വിഷ്ണു എന്നീ യുവാക്കള്‍ തമ്മിലുണ്ടായ അടിപിടിയാണ് സമീപത്തെ വീട്ടിൽ കയറി സ്ത്രീകളെ വരെ ഉപദ്രവിക്കുന്ന താരത്തിലേക്ക് നീങ്ങിയത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെ ആയിരുന്നു അതിക്രമം. 14 പേർക്കെതിരെ പോലീസ് കേസെടുത്തു.
രണ്ടു തവണയാണ് സംഘര്‍ഷമുണ്ടായത്. വെള്ളല്ലൂര്‍ സ്വദേശി ഗാര്‍ഗിയുടെ വീടിനു മുന്നില്‍വെച്ചായിരുന്നു ആദ്യത്തെ സംഭവം. ഇന്നലെ വൈകുന്നേരം വിഷ്ണുവും സുഹൃത്ത് ലതീഷുമായി സൂരജിന്‍റെ സുഹൃത്തായ അഫ്സലിന്‍റെ വീടിന് മുന്നിലൂടെ ബൈക്കിൽ പോവുകയായിരുന്നു. സൂരജും അപ്പോള്‍ ഈ വീട്ടിലുണ്ടായിരുന്നു. സൂരജും അഫ്സലും ചേർന്ന് വിഷ്ണുവിനോട് തട്ടികയറിയും ഒടുവിൽ കയ്യാങ്കളിലെത്തുകയും ചെയ്തു. മർദ്ദനത്തിൽ വിഷ്ണുവിന് സാരമായി പരിക്കേറ്റു. വിഷ്ണുവിനെ മർദ്ദിക്കുന്നറിഞ്ഞ എട്ട് സുഹൃത്തുക്കള്‍ സ്ഥലത്തെത്തി. സംഘര്‍ഷം കനത്തപ്പോള്‍ ഇതില്‍ ഒരാള്‍ ഗാര്‍ഗിയുടെ വീടിനുള്ളിലേക്ക് ഓടിക്കയറി. ഇതോടെ, മറ്റുള്ളവരും വീട്ടിലേക്ക് ഓടിക്കയറി. വീടിനകത്ത് വെച്ച് സംഘങ്ങൾ പരസ്പരം മർദിച്ചു. ഈ രണ്ട് സംഘവുമായി യാതൊരു ബന്ധവുമില്ലാത്ത വീട് ആയിരുന്നു ഗാർഗിയുടേത്. വീട്ടിലെ സ്ത്രീകൾക്കും ആക്രമണത്തിൽ പരിക്ക് പറ്റി.
സാധാരണക്കാരുടെ സമാധാന ജീവിതത്തിന് വലിയ വെല്ലുവിളിയാവുകയാണ് സംസ്ഥാനത്തെ വർധിക്കുന്ന ഗുണ്ടാ വിളയാട്ടം. ജനങ്ങളെ ഭയപ്പെടുത്തി ഗുണ്ടകൾ അഴിഞ്ഞാടുമ്പോൾ പിണറായി പോലീസ് തങ്ങളുടെ ഡ്യുട്ടി ജനങ്ങളെ പിഴിഞ്ഞ് പെറ്റിയടി മാത്രമാക്കിയിരിക്കുകയാണ് എന്ന വിമർശനം ഉയരുന്നു. സംസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം നിത്യസംഭവമായിട്ടും ഒറ്റപ്പെട്ട സംഭവമെന്ന് ആവർത്തിച്ച് കാഴചക്കാരായി നോക്കി നിൽക്കുകയാണ് പോലീസ് എന്നാണു ഉയരുന്ന ആക്ഷേപം. പോത്തന്‍കോട് കഴിഞ്ഞ ദിവസം സമാനമായ രണ്ട് സംഭവങ്ങൾ അരങ്ങേറിയിരുന്നു.
Post Your Comments