ThiruvananthapuramNattuvarthaLatest NewsKeralaNews

മദ്യപസംഘത്തിന്റെ ആക്രമണം : യുവാവിന്‍റെ തല അടിച്ചുപൊട്ടിച്ചു, മൂന്ന് വീടുകൾക്ക് നേരെയും അക്രമം

പാച്ചിറ സ്വദേശികളായ ജനി, പ്രണവ്, വിഷ്ണു എന്നിവർക്കാണ് മർദ്ദനമേറ്റത്

കഴക്കൂട്ടം: കണിയാപുരം പായ്ച്ചിറയിൽ മദ്യപസംഘം മൂന്ന് വീടുകൾ അടിച്ചു തകർക്കുകയും ഒരാളുടെ തല അടിച്ചു പൊട്ടിക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പാച്ചിറ സ്വദേശികളായ ജനി, പ്രണവ്, വിഷ്ണു എന്നിവർക്കാണ് മർദ്ദനമേറ്റത്.

റോഡിൽ നിന്ന യുവാക്കളെയാണ് മദ്യപസംഘം ആദ്യം ആക്രമിച്ചത്. കമ്പിവടി കൊണ്ടുള്ള അടിയിൽ ജനിയുടെ തലയ്ക്കാണ് പരിക്കേറ്റത്. മുൻ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

Read Also : സ്കൂട്ടറിൽ വിൽപനയ്ക്ക് കൊണ്ടുവന്ന മദ്യം പിടികൂടി : ഒരാൾക്കെതിരെ കേസ്

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ സമയത്താണ് സംഘം വീടുകൾക്ക് നേരെ അക്രമം അഴിച്ചുവിട്ടത്. ഒരു വീടിന്‍റെ ജനൽ ചില്ലുകൾ പൂർണ്ണമായും അടച്ചു തകർത്തു. വാതിലുകൾ വെട്ടുകത്തി കൊണ്ട് വെട്ടിപ്പൊളിക്കുകയും മറ്റ് രണ്ട് വീടുകൾക്കും നേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തു. വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. അരുൺ, വിഷ്ണു, പ്രസാദ് എന്നിവരുടെ വീടുകളാണ് അടിച്ചു തകർത്തത്.

പായ്ച്ചിറ സ്വദേശികളായ കുറിഞ്ചൻ വിഷ്ണു, ശബരി, സായിപ്പ് നിധിൻ, അജീഷ്, അനസ് എന്നിവരാണ് അക്രമം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇവരിൽ അനസിനെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രതികൾക്കെതിരെ വധശ്രമം, വീടുകയറി ആക്രമണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ മംഗലപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button