ErnakulamLatest NewsKeralaNattuvarthaNews

റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​യ യു​വ​തി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ത്ത‌ു : യുവാക്കൾ പിടിയിൽ

പ​റ​വൂ​ർ ഘ​ണ്ട​ക​ർ​ണാ​വെ​ളി തെ​റ്റ​യി​ൽ വീ​ട്ടി​ൽ ഷിന്റോ (23), കോ​ട്ടു​വ​ള്ളി വ​ള്ളു​വ​ള്ളി ക​ള​രി​ത്ത​റ വീ​ട്ടി​ൽ എ​ബി​ൻ (22) എ​ന്നി​വ​രാണ് പി​ടി​യിലായ​ത്

വ​രാ​പ്പു​ഴ: റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​യ യു​വ​തി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ര​ണ്ട് യു​വാ​ക്ക​ൾ പൊലീസ് പിടിയിൽ. പ​റ​വൂ​ർ ഘ​ണ്ട​ക​ർ​ണാ​വെ​ളി തെ​റ്റ​യി​ൽ വീ​ട്ടി​ൽ ഷിന്റോ (23), കോ​ട്ടു​വ​ള്ളി വ​ള്ളു​വ​ള്ളി ക​ള​രി​ത്ത​റ വീ​ട്ടി​ൽ എ​ബി​ൻ (22) എ​ന്നി​വ​രാണ് പി​ടി​യിലായ​ത്.

വ്യാ​ഴാ​ഴ്ചയാണ് കേസിനാസ്പദമായ സംഭവം. ചി​റ​ക്ക​കം സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ കൈ​യി​ലി​രു​ന്ന മൊ​ബൈ​ൽ ഫോ​ണാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഷിന്റോ​ക്കെ​തി​രെ പ​റ​വൂ​രും എ​ബി​നെ​തി​രെ വ​രാ​പ്പു​ഴ, അ​മ്പ​ല​പ്പു​ഴ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ലും കേ​സു​ക​ളു​ണ്ട്.

Read Also : മദ്യവും കഞ്ചാവും അടിച്ച് ലെവലില്ലാതെ തൊഴിലാളികൾ, പൊലീസുകാരെ ചുട്ടുകൊന്നേനെ: രക്ഷയായത് ടിപ്പർ ഡ്രൈവറുടെ ഫോൺവിളി

ഇ​ൻ​സ്പെ​ക്ട​ർ സ​ജീ​വ്കു​മാ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഹ​രി​പ്ര​സാ​ദ്, എ.​എ​സ്.​ഐ ജി​ജീ​ഷ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ വി​ജ​യ​കൃ​ഷ്ണ​ൻ, മ​നോ​ജ്, സി.​പി.​ഒ​മാ​രാ​യ ബി​നോ​യ്, ബി​ജു​രാ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button