കുട്ടികളുടെ വാക്‌സിനേഷൻ: സംസ്ഥാനം സജ്ജമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: കുട്ടികളുടെ വാക്സിനേഷന് സംസ്ഥാനം സജ്ജമാണെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി വീണാ ജോർജ്. കുട്ടികളുടെ വാക്സിനേഷൻ ആരംഭിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്നും ലഭിക്കുന്ന മാർഗ നിർദേശമനുസരിച്ച് കുട്ടികളുടെ വാക്സിനേഷന് എല്ലാ ക്രമീകരണവും നടത്തുമെന്നും മന്ത്രി പറഞ്ഞു.

എല്ലാ കുട്ടികൾക്കും സുരക്ഷിതമായി വാക്സിൻ നൽകാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നതെന്നും സംസ്ഥാനത്തെ 18 വയസിന് മുകളിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, രാജ്യത്ത് ജനുവരി ആദ്യവാരം മുതൽ കുട്ടികൾക്കുള്ള കോവിഡ് വാക്‌സിൻ നൽകിത്തുടങ്ങുമെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. 15മുതൽ 18 വയസ് വരെ പ്രായമുള്ളവർക്കാണ് ആദ്യഘട്ടത്തിൽ വാക്‌സിൻ നൽകുക.

Share
Leave a Comment