KollamKeralaNattuvarthaLatest NewsNews

വീട്ടില്‍ വാറ്റും വിൽപ്പനയും: പ്രതിയെ വെറുതെ വിട്ട് കോടതി

കൊല്ലം: വീട്ടില്‍ ചാരായം വാറ്റുകയും വില്‍പ്പന നടത്തുകയും ചെയ്ത കേസിലെ പ്രതിയെ വെറുതെ വിട്ട് കോടതി. കല്ലുവാതുക്കല്‍ വരിഞ്ഞം അടുതലയില്‍ ആലുംമൂട്ടില്‍ വീട്ടില്‍ സജി ജോര്‍ജിനെയാണ് കൊല്ലം പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് ഡോണി തോമസ് കുറ്റ വിമുക്തനാക്കിയത്.

Also Read:രഞ്ജിത് വധക്കേസ്: പ്രതികള്‍ക്ക് രക്ഷപെടാന്‍ അമ്പലപ്പുഴ എംഎല്‍എയുടെ ലഭിച്ചിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍

2018 ഡിസംബര്‍ 25-ന് പാരിപ്പള്ളി പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലെ ഒന്നാം പ്രതിയായിരുന്ന സജി ജോര്‍ജ് എന്നയാളെയാണ് കോടതി വെറുതെ വിട്ടത്. പ്രതിക്കുവേണ്ടി അഭിഭാഷകരായ എസ്.ഡി.ഉണ്ണിക്കൃഷ്ണന്‍, വേളമാനൂര്‍ ജി.രാജേഷ് എന്നിവര്‍ ഹാജരായി.

അതേസമയം, സംസ്ഥാനത്ത് വാറ്റും വിൽപ്പനയും സജീവമാണ്. ധാരാളം പേർ വീടുകളിൽ തന്നെ അതിനു വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുകയും അതുവഴി വാറ്റും വിൽപ്പനയും നടത്തുകയും ചെയ്യുകയും പതിവാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button