ഹോട്ടലിൽ ഉണ്ടാക്കുന്ന അതേ രുചിയോടെ തന്നെ വീട്ടിലും ഉണ്ടാക്കാം.. എങ്ങനെയാണ് ഈ തക്കാളി ചമ്മന്തി തയ്യാറാക്കുന്നതെന്ന് നോക്കാം.
വേണ്ട ചേരുവകൾ
തക്കാളി അരിഞ്ഞത് 5 എണ്ണം
സവാള 1 വലുത്
പച്ചമുളക് 2 എണ്ണം
മഞ്ഞൾ പൊടി 1/4 ടി സ്പൂൺ
മുളകുപൊടി 1/2 ടി സ്പൂൺ
ഉപ്പ് ആവശ്യത്തിന്
Read Also : രണ്ടു ദിവസത്തിനിടെ റദ്ദാക്കിയത് 4500-ലേറെ വിമാനങ്ങള്‍: ഒമിക്രോൺ ഭീതിയിൽ ലോകം
തയ്യാറാക്കുന്ന വിധം
ആദ്യം തക്കാളിയും, സവാളയും, പച്ചമുളകും ചെറുതായി അരിഞ്ഞുവയ്ക്കുക. ശേഷം ഒരു പാനിൽ ഓയിൽ ചൂടാക്കി കടുക് പൊട്ടിച്ചെടുക്കുക. അതിലേക്കു അരിഞ്ഞുവച്ച ഉള്ളി ഇട്ട് ചെറുതായി വഴറ്റുക. ഉള്ളി വഴന്ന് നേർത്തു വരുമ്പോൾ അരിഞ്ഞുവച്ച തക്കാളി ചേർത്ത് വീണ്ടും വഴറ്റുക.ഇതിലേക്ക് പച്ചമുളക്, മുളകുപൊടി, മഞ്ഞൾപൊടി, ആവശ്യത്തിന് ഉപ്പ്, കറിവേപ്പില എന്നിവ ചേർക്കുക. തക്കാളിയും, സവാളയും ഒരുപാട് വഴറ്റേണ്ട ആവശ്യമില്ല എല്ലാം കൂടി ഒന്ന് മൂത്തു വന്നാൽ മാത്രം മതി. തീ അണച്ച് ഒന്ന് ചൂടാറാൻ വേണ്ടി മാറ്റിവയ്ക്കുക. ചൂടാറിയതിന് ശേഷം ഒരു മിക്സിയുടെ ജാറിലേക്കു ഇട്ടു തക്കാളിയും ഉള്ളിയും ചേർന്ന മിശ്രിതം ഒന്ന് അടിച്ചെടുക്കുക. നല്ലവണ്ണം അരഞ്ഞു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. തക്കാളി ചമ്മന്തി റെഡി.
Post Your Comments