ന്യൂയോര്‍ക്ക്: ഒമിക്രോണ്‍ പർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആഗോളതലത്തില്‍ റദാക്കിയത് 4500 യാത്രാവിമാനങ്ങൾ. ക്രിസ്മസ് വാരാന്ത്യത്തിൽ നാടുകളിലേക്ക് തിരിക്കാൻ ഒരുങ്ങിയ ആയിരക്കണക്കിനാളുകളുടെ യാത്രയാണ് ഇതോടെ മുടങ്ങിയിരിക്കുന്നത്.
വിമാനത്തിലെ ജീവനക്കാർക്കോ മറ്റോ കോവിഡ് ബാധിക്കുകയോ കോവിഡ് ബാധിച്ചവരുമായി ബന്ധംപുലര്‍ത്തുകയോ ചെയ്തതാണ് വിമാനങ്ങള്‍ റദ്ദാക്കപ്പെടാന്‍ കാരണമായി കണക്കാക്കപ്പെടുന്നത്. റദ്ദാക്കപ്പെട്ട വിമാന സര്‍വീസുകളില്‍ നാലിലൊന്നും അമേരിക്കയിലാണ് . യുഎസ് അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ സമീപ ദിവസങ്ങളിലായി കുത്തനെ ഉയര്‍ന്നിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അതിവേഗം പടർന്നു പിടിക്കാനുള്ള ഒമിക്രോൺ വകഭേദത്തിന്റെ പ്രത്യേകതയാണ് മറ്റുവകഭേദങ്ങളെ അപേക്ഷിച്ച് ഇതിനെ കൂടുതൽ അപകടകാരിയാക്കുന്നത്.
കേസുകള്‍ ക്രമതീതമായി ഉയർന്നതോടെ യൂറോപ്പിലും നിയന്ത്രണം കര്‍ശനമാക്കിയിട്ടുണ്ട്.
Post Your Comments