നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുമെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു. പഴങ്ങൾ കഴിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്നുണ്ട്. പഴങ്ങളിൽ വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാനും മലബന്ധം അകറ്റാനുമെല്ലാം സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില പ്രധാനപ്പെട്ട പഴങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ആപ്പിളിൽ ആന്റിഓക്‌സിഡന്റുകൾ, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. നാരുകളുടെ അളവ് വർദ്ധിപ്പിക്കുന്നതിനും മലബന്ധം അകറ്റുന്നതിനും സഹായിക്കുന്ന പഴമാണ് ആപ്പിൾ. സാലഡ് ആയോ സ്മൂത്തി ആയിട്ടൊക്കെ ആപ്പിൾ കഴിക്കാവുന്നതാണ്.
Read Also : പുതിയ പ്രീമിയം ഐഫോണ്‍ സീരീസില്‍ പുതിയ മാറ്റങ്ങളുമായി ആപ്പിള്‍
ഓറഞ്ചിലെ വിറ്റാമിൻ സി ശരീരത്തെ പല വിധത്തിൽ സഹായിക്കുന്നു. വിറ്റാമിൻ സി, വിറ്റാമിൻ ഡി, വിറ്റാമിൻ എ, കരോട്ടിനോയിഡുകൾ, ഫ്ലേവനോയ്ഡുകൾ, ധാരാളം ധാതുക്കൾ എന്നിവ ഓറഞ്ചിൽ അടങ്ങിയിരിക്കുന്നു. ദിവസവും ഒരു ഓറഞ്ച് കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ആരോഗ്യത്തിന് മൊത്തത്തിലുള്ള ഗുണം നൽകുകയും ചെയ്യുന്നു.
കുറഞ്ഞ അളവിലുള്ള കലോറിയും ഉയർന്ന അളവിലുള്ള ജലാംശവും, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു മികച്ച പഴമാണ്. ഒരു കിവിയിൽ ഏകദേശം 42 കലോറിയും 10 ഗ്രാം കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് പ്രമേഹമുള്ളവർ കഴിക്കാവുന്ന ഒരു പഴം കൂടിയാണിത്.
Read Also : കുലംകുത്തികളുടെ രാഷ്ട്രീയം പുറത്തെടുക്കുന്നത് ചരിത്രത്തെ വഞ്ചിക്കലാണ്: കോടിയേരിക്ക് മറുപടിയുമായി എസ്.ഡി.പി.ഐ
പോഷകഗുണമുള്ളതും ലയിക്കുന്ന ഫൈബർ, പെക്റ്റിൻ, പ്രതിരോധശേഷിയുള്ള അന്നജം എന്നിവ അടങ്ങിയിട്ടുള്ളതുമായ വാഴപ്പഴം വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. വാഴപ്പഴത്തിൽ നാരുകൾ വളരെ കൂടുതലാണ്. അതിനാൽ മലബന്ധം പ്രശ്നങ്ങൾ ഇല്ലാതാക്കാനും വാഴപ്പഴം സഹായിക്കുന്നു.
Post Your Comments