ലണ്ടന്‍ : ഒമിക്രോണിന്റെ വരവോടെ വിമാനത്തില്‍ സഞ്ചരിക്കുമ്പോള്‍ കോവിഡ് 19 പിടിപെടാനുള്ള സാധ്യത ഇരട്ടിയോ മൂന്നിരട്ടിയോ ആയി വര്‍ധിച്ചെന്ന് മുന്നറിയിപ്പ്. വ്യോമയാന കമ്പനികളുടെ വൈദ്യശാസ്ത്ര ഉപദേശകരാണ് ഇങ്ങനെയൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതിവേഗത്തില്‍ പടര്‍ന്നുപിടിക്കുന്ന ഒമിക്രോണ്‍ അമേരിക്കയില്‍ മാത്രം പുതിയ കോവിഡ് കേസുകളില്‍ 70 ശതമാനത്തിലേറെയായിട്ടുണ്ടെന്ന കണക്കുകള്‍ പുറത്തുവരുന്നതിനിടെയാണ് മുന്നറിയിപ്പ്.
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണ്‍ പകരാനുള്ള സാധ്യത ഇരട്ടി മുതല്‍ മൂന്നിരട്ടി വരെയാണെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
വിമാനയാത്രക്കിടെ കോവിഡ് പകരാതിരിക്കാന്‍ ആരോഗ്യവിദഗ്ദ്ധര്‍ മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഇവ
വിമാനയാത്രക്കിടെ പൊതു സ്ഥലങ്ങളില്‍ പരമാവധി തൊടുന്നത് ഒഴിവാക്കുക, പരമാവധി കൈകളുടെ ശുചിത്വം ഉറപ്പാക്കുക, മാസ്‌ക് ധരിക്കുക, അകലം പാലിക്കുക, വ്യോമയാന ജീവനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക, യാത്രക്കാര്‍ തമ്മില്‍ മുഖാമുഖം സംവദിക്കാതിരിക്കുക, ഭക്ഷണം കഴിക്കുന്നത് പരമാവധി കുറക്കുക, ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ തൊട്ടടുത്തുള്ളവര്‍ ഭക്ഷണം കഴിക്കാനായി മാസ്‌ക് നീക്കാത്ത സമയങ്ങള്‍ ഭക്ഷണം കഴിക്കാനായി തെരഞ്ഞെടുക്കുക.
Post Your Comments