ThiruvananthapuramKeralaNattuvarthaLatest NewsNewsCrime

കുടുംബവുമായി പുറത്തിറങ്ങാൻ പോലുമാകാതെ സാധാരണക്കാർ: വെല്ലുവിളിയായി ഗുണ്ടാ വിളയാട്ടം, പെറ്റിയടിയിൽ ശ്രദ്ധ നൽകി പോലീസ്

തിരുവനന്തപുരം: നമ്പർ വൺ കേരളത്തിൽ കുടുംബവുമായി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണ് സാധാരണക്കാർ. സാധാരണക്കാരുടെ സമാധാന ജീവിതത്തിന് വലിയ വെല്ലുവിളിയാവുകയാണ് സംസ്ഥാനത്തെ വർധിക്കുന്ന ഗുണ്ടാ വിളയാട്ടം. ജനങ്ങളെ ഭയപ്പെടുത്തി ഗുണ്ടകൾ അഴിഞ്ഞാടുമ്പോൾ പിണറായി പോലീസ് തങ്ങളുടെ ഡ്യുട്ടി ജനങ്ങളെ പിഴിഞ്ഞ് പെറ്റിയടി മാത്രമാക്കിയിരിക്കുകയാണ് എന്ന വിമർശനം ഉയരുന്നു.

സംസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം നിത്യസംഭവമായിട്ടും ഒറ്റപ്പെട്ട സംഭവമെന്ന് ആവർത്തിച്ച് കാഴചക്കാരായി നോക്കി നിൽക്കുകയാണ് പോലീസ് എന്നാണു ഉയരുന്ന ആക്ഷേപം. പോത്തന്‍കോട് കഴിഞ്ഞ ദിവസം രാത്രി കാര്‍ യാത്രക്കാരായ അച്ഛനും മകള്‍ക്കും നേരെ നടുറോഡില്‍ വച്ചുണ്ടായ അതിക്രമമാണ് ഒടുവിലത്തെ സംഭവം. സമാനമായ ഗുണ്ടാ ആക്രമണം പോത്തൻകോട് മുൻപും ഉണ്ടായിട്ടുണ്ട്.

Also Read:ക്ഷേത്രങ്ങൾക്ക് മുന്നിൽ സന്യാസിയുടെ വേഷം കെട്ടി കഞ്ചാവ് വിൽപ്പന: 50-കാരൻ പിടിയിൽ

സംസ്ഥാനത്ത് 4500 കൊടുംക്രിമിനലുള്‍ ഉണ്ടെന്നും അതില്‍ 1300പേര്‍ സദാ സജീവമാണെന്നുമാണ് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗത്തിന്റെ പുതിയ കണക്ക്. കൊള്ളയും കൊലയും ചെയ്ത് അറപ്പുമാറിയവര്‍ മാത്രമല്ല, ക്വട്ടേഷന്‍, മണ്ണ്, ലഹരിക്കടത്ത് എന്നിങ്ങനെ പലതരംകേസുകളില്‍ സ്ഥിരംനോട്ടപ്പുള്ളികളാണ് ഇവരെല്ലാം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ഗുണ്ടകളുടെ പ്രധാന പ്രവർത്തണമെന്നാണ് റിപ്പോർട്ട്.

ഗുണ്ടാ നിയമപ്രകാരം കരുതല്‍ തടവിലാക്കേണ്ട 145പേരുടെ പട്ടികയാണ് ഈ വര്‍ഷം നവംബര്‍ 30 വരെ കളക്ടര്‍മാര്‍ക്ക് ജില്ലാ പൊലീസ്‌മേധാവിമാര്‍ കൈമാറിയത്. ഇതില്‍ 39പേരെ മാത്രം തടങ്കലിലാക്കാന്‍ ഉത്തരവിട്ടു. ബാക്കിയുള്ളവർ കൈയും വീശി നടക്കുകയാണ്. കഴിഞ്ഞ വര്‍ഷം തടവിലാക്കേണ്ട 150പേരുടെ പട്ടിക തയ്യാറാക്കിയെങ്കിലും 51പേര്‍ക്കെതിരെ നടപടിയുണ്ടായില്ല. ഇത്തരത്തിൽ നൂറുകണക്കിന് ആളുകൾ ആണ് ഓരോ വർഷവും വിലസി നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button