KeralaLatest NewsNews

കെ റെയില്‍ അതിരടയാള കല്ലിടല്‍ ഹൈക്കോടതി തടഞ്ഞ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളോട് മാപ്പ് പറയണം

അനധികൃത സര്‍വേ വഴി ജനങ്ങളെ ആത്മഹത്യാ സാഹചര്യങ്ങളിലേക്ക് തള്ളിവിടുകയാണെന്ന് കെ റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി

തിരുവനന്തപുരം: കെ റെയില്‍ അതിരടയാള കല്ലിടല്‍ ഹൈക്കോടതി തടഞ്ഞ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന് സംസ്ഥാന കെ റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി. കേരളത്തിലെ റവന്യൂ വകുപ്പിന്റെ പക്കല്‍ സൂക്ഷിക്കേണ്ട ഭൂമി സംബന്ധിച്ച വിവരങ്ങള്‍ കെ റെയില്‍ കമ്പനിക്ക് അനധികൃതമായി കൈമാറിയ റവന്യൂ വകുപ്പ് മന്ത്രി രാജിവെക്കണമെന്നും സമിതി ആവശ്യപ്പെട്ടു. മന്ത്രിയുടെ ഇടപെടല്‍ വിദേശ കമ്പനികള്‍ക്ക് ഭൂരേഖകള്‍ ചോര്‍ത്തിക്കൊടുക്കാന്‍ അവസരം ഒരുക്കുകയും അനധികൃത സര്‍വേ വഴി ജനങ്ങളുടെ ജീവിതം ഇല്ലാതാക്കി ആത്മഹത്യാ സാഹചര്യങ്ങളിലേക്ക് തള്ളിവിടുകയും ചെയ്തുവെന്ന് സമിതി പറഞ്ഞു.

Read Also : ഏത് പുതിയ പദ്ധതി വന്നാലും ഇവിടെ ചിലര്‍ എതിര്‍ക്കും, എന്നാല്‍ എതിര്‍പ്പുകളെ ധീരമായി നേരിടും:മുഖ്യമന്ത്രി പിണറായി വിജയന്‍

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി സമരസമിതി, മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും, കെറയില്‍ നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണം നല്‍കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി നിവേദനങ്ങള്‍ നല്‍കിയിരുന്നു. അതൊന്നും പരിഗണിക്കാതെ ജനങ്ങളെ ആകെ ഭീതിയിലും ആശങ്കയിലും മാനസിക സംഘര്‍ഷത്തിലും ആക്കികൊണ്ട് നടപടിക്രമങ്ങള്‍ പാലിക്കാതെ സ്വകാര്യ ഭൂമിയില്‍ മതില്‍ ചാടിക്കടന്നും പൂട്ടിയിട്ട ഗേറ്റുകള്‍ തല്ലിത്തകര്‍ത്തും രാത്രിയുടെ മറവിലും കല്ലിടുകയാണുണ്ടായതെന്നും സമിതി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button