Latest NewsIndiaNews

കോവിഡ് വ്യാപനത്തിനിടയിലും 100 കോടി രൂപ നേടി ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: കോവിഡ് കാലത്തും സാമ്പത്തിക നേട്ടം കൈവരിച്ച് ഇന്ത്യൻ റെയിൽവേ. അഞ്ച് തീവണ്ടികളിൽ നിന്നായി 100 കോടി രൂപയാണ് റെയിൽവേയ്‌ക്ക് ലഭിച്ചത്. വെസ്റ്റ് സെൻട്രൽ റെയിൽവേ സോണിൽ സർവ്വീസ് നടത്തുന്ന തീവണ്ടികളിൽ നിന്നാണ് ഈ നേട്ടം. അഞ്ച് തീവണ്ടികളിൽ നിന്നായി യാത്രാക്കൂലി ഇനത്തിൽ മാത്രം 100.3 കോടി രൂപയാണ് ലഭിച്ചതെന്നാണ് വെസ്റ്റ് സെൻട്രൽ റെയിൽവേ അറിയിച്ചത്.

Read Also  :  ദൈവങ്ങളിലും രാജാക്കന്മാരിലും ഒതുങ്ങി നിന്ന സിനിമയെ സേതുമാധവൻ മനുഷ്യ കേന്ദ്രീകൃതമാക്കി: പിണറായി വിജയൻ

ജബൽപുർ- നിസാമുദ്ദീൻ ഗോണ്ട്വാന എക്‌സ്പ്രസിൽ നിന്നുമാണ് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത്. 21.32 കോടി രൂപയാണ് തീവണ്ടി സർവ്വീസിൽ നിന്നും ലഭിച്ചത്. റേവ- ആനന്ദ് വിഹാർ എക്‌സ്പ്രസിൽ നിന്നും 20.52 കോടിയും, ജബൽപൂർ- ഹൗറ ശക്തിപുഞ്ച് എക്‌സ്പ്രസിൽ നിന്നും 19.93 കോടി രൂപയും ലഭിച്ചു. ജബൽപൂർ – ദർഗ് അമർകാന്തക് എക്‌സ്പ്രസ് 19.59 കോടി, ജബൽപൂർ- സോംനാഥ് എക്‌സ്പ്രസ് 18.67 എന്നിങ്ങനെയാണ് ലഭിച്ച വരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button