IdukkiKeralaNattuvarthaLatest NewsNews

അനധികൃത പാറ, മണ്ണ് കടത്തൽ : ജെസിബിയും മൂന്ന് ടിപ്പറുകളും പിടിച്ചെടുത്ത് റവന്യൂ അധികൃതർ

തൊടുപുഴ താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ അനധികൃതമായി കടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആയിരുന്നു പരിശോധന

തൊടുപുഴ: അനധികൃത പാറ, മണ്ണ് കടത്തൽ നടത്തിയ ജെസിബിയും മൂന്ന് ടിപ്പറുകളും റവന്യൂ വകുപ്പ്. തൊടുപുഴ താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ അനധികൃതമായി കടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആയിരുന്നു പരിശോധന.

കോലാനിയില്‍ അനധികൃതമായി മണ്ണെടുത്ത ജെസിബിയും ടിപ്പറും കുമാരമംഗലത്ത് അനധിതകൃതമായി കരിങ്കല്ല് കയറ്റി വന്ന ടോറസും ടിപ്പറും റവന്യൂ പ്രത്യേക സംഘം പിടിച്ചെടുത്തു. ‌വരും ദിവസങ്ങളിലും താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃതമായ പാറ, മണ്ണ് കടത്തലിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തൊടുപുഴ തഹസീല്‍ദാര്‍ ജോസുകുട്ടി കെ.എം. അറിയിച്ചു.

Read Also : കൊല്ലപ്പെട്ട യുവതിയുടെ വീട്ടില്‍ 500 കോണ്ടം: ഫോണില്‍ 300ലധികം നമ്പറുകള്‍, നൂറിലധികം പുരുഷന്മാരുമായി ബന്ധം

തഹസില്‍ദാര്‍, ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡപ്യൂട്ടി തഹസില്‍ദാര്‍ ഒ.എസ്. ജയകുമാര്‍, റോയി സെബാസ്റ്റ്യന്‍, രഞ്ജിത്ത് ആര്‍, ജയചന്ദ്രന്‍, അജിത്ത് ശങ്കര്‍, റഫീഖ് എന്നിവരുടെ നേതൃത്വത്തിലാണ് റവന്യൂ സ്‌പെഷ്യല്‍ സ്‌ക്വാഡ് വാഹനങ്ങൾ പിടിച്ചെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button