തേനി: വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണത്തില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍. യുവതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 500ലധികം കോണ്ടം കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. യുവതിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് 300ലധികം നമ്പറുകളും നൂറ്റിലധികം പുരുഷന്മാരുമായി യുവതി ലൈംഗിക ബന്ധം തുടര്‍ന്നിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.
Read Also : ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊലപാതകം: മൂന്ന് ദിവസത്തിനുള്ളില്‍ പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ്
തമിഴ്നാട് തേനി ജില്ലയിലെ ആണ്ടിപ്പട്ടി സര്‍ക്കാര്‍ ആശുപത്രിയിലെ സീനിയര്‍ നഴ്സായ സെല്‍വി (43) യെയാണ് കഴിഞ്ഞ വര്‍ഷം നവംബര്‍ 24ന് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പാപ്പമ്മാള്‍പുരം സ്വദേശിയും ദിണ്ടിഗലില്‍ കാറ്ററിംഗ് ജോലിക്കാരനുമായ സുരേഷുമായി വിവാഹ ബന്ധം വേര്‍പ്പെടുത്തിയ സെല്‍വി ആണ്ടിപ്പട്ടിയില്‍ വാടകവീട്ടില്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്. സുരേഷിനൊപ്പമാണ് ഇരുവരുടെയും കുഞ്ഞ് താമസിക്കുന്നത്.
സെല്‍വിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് തെളിവ് ശേഖരണത്തിനായി വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ഉയര്‍ന്ന നിലവാരമുള്ള 500ലധികം കോണ്ടവും മൊബൈല്‍ ഫോണിലെ മുന്നൂറിലധികം നമ്പറുകളും കണ്ടെത്തിയത്. സെല്‍വിയുമായുള്ള ബന്ധത്തില്‍ നിരവധി പ്രമുഖര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
Post Your Comments