AlappuzhaKeralaNattuvarthaLatest NewsNews

വയോധികയെ ബലാത്സംഗംചെയ്ത കേസിൽ പ്രതിക്ക് കഠിനതടവും പിഴയും

കായംകുളം: വയോധികയെ ബലാത്സംഗംചെയ്ത കേസിൽ പ്രതിക്ക് കഠിനതടവും പിഴയും വിധിച്ചു. ഭരണിക്കാവ് കണ്ടത്തിൽ വീട്ടിൽ രമണനെ (47) യാണ് ഹരിപ്പാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ വിഷ്ണു 30 വർഷം കഠിനതടവിനും രണ്ടുലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്.

2019 ജൂലൈ 31ന് നടന്ന സംഭവത്തിൽ കറ്റാനം വെട്ടിക്കോട്ട് സ്വദേശിനിയായ എഴുപത്തിയേഴുകാരിയെ ഭക്ഷണം നൽകാമെന്ന് പറഞ്ഞ് പ്രതിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. കേസിന്റെ വിചാരണയ്ക്ക് മുമ്പേ ഇര മരിച്ചു. സാക്ഷിമൊഴികളുടെയും ഫോറൻസിക് വിദഗ്ധരുടെയും തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button