Latest NewsNews

ഒമിക്രോൺ: ജില്ലാതലം മുതൽ പ്രതിരോധം ശക്തമാക്കണമെന്ന് പ്രധാനമന്ത്രി

ഡൽഹി: രാജ്യത്ത് ഒമിക്രോൺ വകഭേദം കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജില്ലാതലം മുതൽ പ്രതിരോധം ശക്തമാക്കണമെന്ന നിർദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാമാരി അവസാനിച്ചിട്ടില്ലെന്നും അതിനാൽ എല്ലാവരും ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒമിക്രോൺ വകഭേദം രാജ്യത്ത് ശക്തമാകുന്ന സാഹചര്യത്തിൽ വിളിച്ചു ചേർത്ത മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉദ്യോഗസ്ഥ തലത്തിൽ കനത്ത ജാഗ്രത വേണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനങ്ങളുമായി ചേർന്നു പ്രവർത്തിക്കാൻ കേന്ദ്ര സംഘത്തിന് നിർദേശം നൽകിയതായും പ്രധാനമന്ത്രി പറഞ്ഞു. പുതിയ വേരിയന്റ് സൃഷ്ടിക്കുന്ന വെല്ലുവിളി നേരിടാൻ ജില്ലാ തലം മുതലുള്ള ആരോഗ്യ സംവിധാനം ശക്തമാകണമെന്നും കൃത്യവും ഫലപ്രദവുമായ സമ്പർക്ക പട്ടിക തയാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലീഗിന്‍റെ വര്‍ഗീയ രാഷ്ട്രീയത്തിലേക്ക് മലപ്പുറം പോകാതിരുന്നതിന് കാരണം ഇടതുപക്ഷത്തിന്‍റെ നിലപാട്: പി ശ്രീരാമകൃഷ്ണന്‍

കോവിഡ് കേസുകൾ കൂടുതലുള്ള സംസ്ഥാനങ്ങളിലേക്കും വാക്സിനേഷൻ നിരക്ക് കുറവുള്ള സംസ്ഥാനങ്ങളിലേക്കും കേന്ദ്രസംഘം എത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്ത് പരിശോധനയും വാക്സിനേഷനും വർധിപ്പിക്കണമെന്നും ഓക്സിജൻ വിതരണ സംവിധാനങ്ങളുടെ കാര്യം ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നിർദേശം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button