MalappuramLatest NewsKeralaNattuvarthaNews

ലീഗിന്‍റെ വര്‍ഗീയ രാഷ്ട്രീയത്തിലേക്ക് മലപ്പുറം പോകാതിരുന്നതിന് കാരണം ഇടതുപക്ഷത്തിന്‍റെ നിലപാട്: പി ശ്രീരാമകൃഷ്ണന്‍

തിരൂര്‍: മുസ്ലിംലീഗിന്‍റെ വര്‍ഗീയ രാഷ്ട്രീയത്തിലേക്ക് മലപ്പുറം ഒഴുകി പോകാതിരുന്നത് ഇടതുപക്ഷത്തിന്‍റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ മൂലമാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിഅംഗം പി ശ്രീരാമകൃഷ്ണന്‍.

സിപിഎം ജില്ല സമ്മേളനത്തോടനുബന്ധിച്ച്‌​ മലപ്പുറത്തിന്‍റെ ഇടതുപക്ഷ പൈതൃകം എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കോവിഡ് വ്യാപനം: സൗദി അറേബ്യയിലെ പള്ളികളിൽ വീണ്ടും കോവിഡ് പ്രോട്ടോകോളുകൾ നിർബന്ധമാക്കുന്നു

മുസ്ലിംലീഗ് ദുര്‍ബലമാകുമ്പോൾ ഉപയോഗിക്കാന്‍ കഴിയുന്ന ഫിക്സഡ് ഡിപ്പോസിറ്റാണ് വര്‍ഗീയതയെന്നും അത് ആളിക്കത്തിച്ച്‌ നാടിനെ ദുര്‍ബലമാകാന്‍ ലീഗ് ശ്രമിക്കുകയാണെന്നും പി ശ്രീരാമകൃഷ്ണന്‍ ആരോപിച്ചു. വഖഫ് വിഷയത്തെ ലീഗ് വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button