AlappuzhaKeralaLatest News

കായംകുളത്ത് ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് വീട്ടിലെത്തിച്ച് 77കാരിയെ ബലാത്സംഗം ചെയ്തകേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചു

കായംകുളം: ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 77കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 30 വര്‍ഷം കഠിന തടവും പിഴയും. ഭരണിക്കാവ് കണ്ടത്തില്‍ വീട്ടില്‍ രമണനെ(47)യാണ് ഹരിപ്പാട് ഫാസ്റ്റ്ട്രാക്ക് സ്‌പെഷല്‍ കോടകി ജഡ്ജി കെ വിഷ്ണു ശിക്ഷിച്ചത്. 2019 ജൂലൈ 31നാണ് കേസിനാസ്പദമായ സംഭവം.

കറ്റാനം വെട്ടിക്കോട്ട് സ്വദേശിയായ 77കാരിയെ ഭക്ഷണം തരാമെന്ന് പറഞ്ഞ് പ്രതി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. വിചാരണക്ക് മുമ്പേ തന്നെ ഇര മരിച്ചു. തുടർന്ന് സാക്ഷി മൊഴികളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതിയെ ശിക്ഷിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button