ആലുവ: കഴിഞ്ഞ ദിവസം മുതല്‍ ആലുവയില്‍ നിന്ന് കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹം പെരിയാറിൽ കണ്ടെത്തി. അടുവാതുരുത്ത് ആലുങ്കല്‍ പറമ്പില്‍ രാജേഷിന്റെ മകള്‍ നന്ദന(15)യുടെ മൃതദേഹമാണ് തടിക്കടവ് പാലത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.
ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് പോയ പെൺകുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. കോട്ടപ്പുറം കെഇഎംഎച്ച് സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് നന്ദന പെണ്‍കുട്ടി പെരിയാറിന്റെ തീരത്തേക്ക് നടന്നുപോകുന്നതായി സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.
വിദ്യാര്‍ഥിനിയെ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം പെരിയാറിന്റെ തീരത്ത് കണ്ടതായി ചില നാട്ടുകാരും പോലീസിന് മൊഴി നല്‍കി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ പുഴയുടെ തീരത്ത് സ്‌കൂള്‍ ബാഗ് കണ്ടെത്തുകയായിരുന്നു. ഇതോടെ വിദ്യാര്‍ഥിനി പെരിയാറില്‍ വീണിട്ടുണ്ടാകുമെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്ന് തിരച്ചില്‍ ആരംഭിച്ചു. വ്യാഴാഴ്ചയാണ് മൃതദേഹം കണ്ടെടുത്തത്.
Post Your Comments