Latest NewsSaudi ArabiaNewsInternationalGulf

കോവിഡ് വ്യാപനം: സൗദി അറേബ്യയിലെ പള്ളികളിൽ വീണ്ടും കോവിഡ് പ്രോട്ടോകോളുകൾ നിർബന്ധമാക്കുന്നു

റിയാദ്: സൗദി അറേബ്യയിലെ പള്ളികളിൽ വീണ്ടും കോവിഡ് പ്രോട്ടോകോളുകൾ നിർബന്ധമാക്കുന്നു. പള്ളികളിലെത്തുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും സാമൂഹ്യ അകലം പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. സൗദിയിൽ വീണ്ടും കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയം ഇത്തരമൊരു നിർദ്ദേശം പുറപ്പെടുവിച്ചത്. സൗദി ഇസ്ലാമികകാര്യ മന്ത്രാലയം ഇക്കാര്യങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള സർക്കുലർ രാജ്യത്തെ എല്ലാ ഭാഗങ്ങളിലേയും മന്ത്രാലയത്തിന്റെ ശാഖകൾക്ക് അയച്ചിട്ടുണ്ട്.

Read Also: വിവാഹ പ്രായം 21 ആക്കുന്നതില്‍ എതിര്‍പ്പില്ല, 40തിലും വിവാഹത്തിന് തയ്യാറാകുന്നില്ലെന്നതാണ് പ്രശ്‌നം: ഓര്‍ത്തഡോക്സ് സഭ

രാജ്യത്തെ പള്ളികളിൽ നമസ്‌കരിക്കാൻ എത്തുന്നവർ മാസ്‌ക് ധരിക്കണം, സമൂഹിക അകലം പാലിക്കണം എന്നിവയാണ് സർക്കുലറിൽ നൽകിയിരിക്കുന്ന നിർദ്ദേശം. അതേസമയം പ്രതിരോധശേഷി കൈവരിച്ചതിന് ശേഷം വാക്സിൻ ഡോസുകൾ ആവർത്തിക്കേണ്ട ആവശ്യമില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി. സൗദി ആരോഗ്യ മന്ത്രാലയത്തിലെ പ്രിവന്റീവ് ഹെൽത്ത് സെക്ടർ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അസിരിയാണ് ഇക്കാര്യം അറിയിച്ചത്.

ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുള്ള ചില വിഭാഗങ്ങൾക്ക് വർഷം തോറും എന്ന തോതിലോ, രണ്ടോ മൂന്നോ വർഷം എന്ന തോതിലോ ഡോസുകൾ സ്വകരിച്ചാൽ മതിയെന്നാണ് ആരോഗ്യ മന്ത്രാലയം അഭിപ്രായപ്പെടുന്നത്.

Read Also: പണം വാങ്ങി വഞ്ചിച്ചു: നിർമ്മാതാവിന്റെ പരാതിയിൽ സത്യരാജ് ചിത്രത്തിന് സ്റ്റേ

shortlink

Related Articles

Post Your Comments

Related Articles


Back to top button