KeralaCinemaLatest NewsNewsEntertainment

പണം വാങ്ങി വഞ്ചിച്ചു: നിർമ്മാതാവിന്റെ പരാതിയിൽ സത്യരാജ് ചിത്രത്തിന് സ്റ്റേ

തിയേറ്ററുകളിലും OTT പ്ലാറ്റ്‌ഫോമുകളിലും ചിത്രം റിലീസ് ചെയ്യുന്നത് വിലക്കി.

നാളെ റിലീസ് ചെയ്യാനിരുന്ന തമിഴ് നടൻ സത്യരാജിന്റെ ചിത്രത്തിന് കോടതിയുടെ സ്റ്റേ. ‘തീർപ്പുകൽ വിർക്കപാടം’ എന്ന ചിത്രത്തിന്റെ റിലീസാണ് കോടതി തടഞ്ഞത്. ലോകമെമ്പാടും സിനിമാ തിയേറ്ററുകളിലും OTT പ്ലാറ്റ്‌ഫോമുകളിലും ചിത്രം റിലീസ് ചെയ്യുന്നത് വിലക്കി.

read also: കസ്റ്റഡിയിൽ ജയ്‌ശ്രീറാം വിളിപ്പിച്ചു മർദ്ദനം, സുന്നത്ത് ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചു, മൂത്രം പോകുന്നില്ല- പരാതി നൽകി

ഇൻഫിനിറ്റി ഫ്രെയിംസ് പ്രൊഡക്ഷൻസിന്റെ ഉടമ കെ.കെ.സുധാകരൻ ആണ് പരാതി നൽകിയത്. ഇന്ന് നടത്തിയ വാർത്താസമ്മേളത്തിലാണ് നടൻ സത്യരാജ് അഭിനയിച്ച ചിത്രത്തഗിന് ലോകമെമ്പാടും റിലീസ് ചെയ്യാൻ സ്റ്റേ ഓർഡർ നേടിയതായി അറിയിച്ചത്. ഇൻഫിനിറ്റി ഫ്രെയിംസ് പ്രൊഡക്ഷൻസിന്റെ നിയമ ഉപദേഷ്ടാവ് അഡ്വ.സുനിൽ കുമാർ, ഇൻഫിനിറ്റി ഫ്രെയിംസ് പ്രൊഡക്ഷൻസ് ഫിലിം ഡയറക്ടർ പ്രൊഡക്ഷൻ ഡിസൈനർ ശിവറാം മോണി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. സജീവ് മീര സാഹിബ് ഉടമയായുള്ള ഹണീബി ക്രിയേഷനുമായി ചേർന്നുള്ള നിർമ്മാണ സംരംഭത്തിൽ താനാണ് പണം മുടക്കിയതെന്നു സുധാകരൻ പരാതിയിൽ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button