മുംബൈ: ഐപിഎല്‍ മെഗാ താര ലേലത്തിന്റെ തിയതി ബിസിസിഐ പുറത്തുവിട്ടു. ഫെബ്രുവരി ഏഴ്, എട്ട് തിയതികളില്‍ നടത്താനാണ് നീക്കം. ബംഗളൂരുവായിരിക്കും ലേലത്തിന്റെ വേദി. ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ ബിസിസിഐ ആരംഭിച്ചിട്ടുണ്ട്.
കോവിഡ് ബാധ കൂടുതല്‍ സങ്കീര്‍ണമാകാതിരുന്നാല്‍ മെഗാ ലേലം ഇന്ത്യയില്‍ നടത്താന്‍ തന്നെയാണ് ബിസിസിഐ തീരുമാനം. ലേലം യുഎഇയില്‍ നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ബിസിസിഐയുമായി അടുത്തവൃത്തങ്ങള്‍ അത് തള്ളിക്കളഞ്ഞിട്ടുണ്ട്. പത്തു ടീമുകളാണ് ഇക്കുറി മെഗാ താര ലേലത്തില്‍ പങ്കെടുക്കുക.
Read Also:- ചിപ്പ് ക്ഷാമം: പുതിയ പദ്ധതി വികസിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ
സഞ്ജീവ് ഗോയങ്കെയുടെ ഉടമസ്ഥതയിലെ ലഖ്‌നൗ ഫ്രാഞ്ചൈസിയും സിവിസി ക്യാപ്പിറ്റലിന്റെ അഹമ്മദാബാദ് ഫ്രാഞ്ചൈസിയുമാണ് പുതിയ ടീമുകൾ. എന്നാല്‍ സിവിസി ക്യാപ്പിറ്റല്‍സിന്റെ കാര്യത്തില്‍ ബിസിസിഐ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഇവര്‍ക്കു ചില വാതുവയ്പ്പ് കമ്പനികളുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളുയര്‍ന്നതിനെ തുടര്‍ന്ന് ബിസിസിഐ ഇടപെട്ടിരിക്കുകയാണ്.
Post Your Comments