ന്യൂഡൽഹി: അയോധ്യ ഭുമിയിടപാടിൽ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്. ബിജ്‌പേയ് നേതാക്കൾക്കെതിരെ ആരോപണം ഉയർന്നതോടെ ഉത്തർപ്രദേശ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ രാമക്ഷേത്രം പണിയുന്നതിനുള്ള സുപ്രീംകോടതി വിധിക്കു പിന്നാലെ ബി.ജെ.പി നേതാക്കളും ബന്ധുക്കളും സംസ്ഥാന സർക്കാർ ജീവനക്കാരും വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടി എന്നതായിരുന്നു ആരോപണം.
സംഭവത്തിൽ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുര്‍ ഖാര്‍ഗെ, രണ്‍ദീപ് സുര്‍ജേവാല എന്നിവർ ബിജെപിയെ കടന്നാക്രമിച്ച് രംഗത്തെത്തി. ‘ബഹുമാനപ്പെട്ട മോദിജി, ഈ തുറന്ന കൊള്ളയെക്കുറിച്ച് നിങ്ങള്‍ എപ്പോഴാണ് പ്രതികരിക്കുക, വാ തുറക്കുക. കോണ്‍ഗ്രസ് പാര്‍ട്ടിയും രാജ്യത്തെ ജനങ്ങളും രാമഭക്തന്മാരും നിങ്ങളോട് ആണ് ചോദ്യങ്ങൾ ചോദിക്കുന്നത്. ഇത് രാജ്യദ്രോഹമല്ലേ? അയോധ്യയില്‍ ‘അന്ധേര്‍ നഗരി, ചൗപത് രാജ’ ഭരണമാണ് ബിജെപി നടത്തുന്നത്’, രണ്‍ദീപ് സുര്‍ജേവല പറഞ്ഞു.
Also Read:മകരവിളക്ക് തീർഥാടനം : കാനനപാതയില്‍ പരിശോധന, 30ഓടെ സഞ്ചാരയോഗ്യമാക്കും
മാധ്യമ വാര്‍ത്തയെ അധികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സർക്കാരിനെതിരെ രംഗത്ത് വന്നു. മതത്തിന്റെ മറവില്‍ ഹിന്ദുത്വ ശക്തികള്‍ കൊള്ളയടിക്കുന്നുവെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. ഹിന്ദു സത്യത്തിന്റെ മാര്‍ഗത്തില്‍ സഞ്ചരിക്കുന്നു. എന്നാല്‍ ഹിന്ദുത്വവാദികള്‍ മതത്തിന്റെ മറവില്‍ കൊള്ളയടിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.
അയോധ്യക്കേസില്‍ സുപ്രീം കോടതി വിധിക്ക് ശേഷം എംഎല്‍എ, മേയര്‍, കമ്മീഷണര്‍, എസ്ഡിഎ, ഡിഐജി എന്നിവരുടെ ബന്ധുക്കള്‍ അയോധ്യയില്‍ ക്ഷേത്രത്തിന് സമീപം ഭൂമി കൈയേറിയെന്നായിരുന്നു മാധ്യമവാര്‍ത്ത. ആരോപണം വൻ വിവാദമായതോടെ സംഭവത്തില്‍ റവന്യൂ വകുപ്പിനോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി.
हिंदू सत्य के रास्ते पर चलता है।
हिंदुत्ववादी धर्म की आड़ में लूटता है। pic.twitter.com/Jycl211qut
— Rahul Gandhi (@RahulGandhi) December 22, 2021
Post Your Comments