ചെറിയൊരു വേദനവരുമ്പോൾ പോലും വേദനസംഹാരികൾ കഴിക്കുന്ന ശീലമാണ് പലർക്കും. എന്നാൽ അതിന്റെ ദോഷവശങ്ങളെ കുറിച്ച് ആരും ചിന്തിക്കാറില്ല. അസറ്റാമിനോഫെൻ (Acetaminophen) എന്ന വേദനസംഹാരി കരളിന്റെ ആരോഗ്യത്തിന് കൂടുതൽ ദോഷം ചെയ്യുമെന്ന് കണ്ടെത്തൽ. ഈ മരുന്ന് ശരീരത്തിലെത്തിയാല്‍ അത് സിസ്റ്റൈൻ എന്ന അമിനോ ആസിഡുകളുമായി ചേര്‍ന്ന് മറ്റൊരു രാസപ്രവര്‍ത്തനം ഉണ്ടാകുന്നുണ്ട്. ഇതാണ് കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്നത്.
മനുഷ്യശരീരത്തിലെ കോശങ്ങളില്‍ ഊര്‍ജ്ജമെത്തിക്കുന്ന മൈറ്റോകോണ്ട്രിയുടെ പ്രവര്‍ത്തനത്തെ വരെ ഇത് ദോഷകരമായി ബാധിക്കുന്നുണ്ട്. സിംഗപ്പൂര്‍ നാഷണല്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയത്.
Read Also : ‘ഞാന്‍ വിപ്ലവകാരി’: സര്‍ക്കാരുകള്‍ വരും പോകും പക്ഷെ താൻ സത്യം മാത്രമാണ് പറയാറുള്ളുവെന്ന് വരുണ്‍ ഗാന്ധി
തലവേദനയും കൈകാല്‍ തരിപ്പും മുതല്‍ ക്യാന്‍സര്‍ വരെയുള്ള പലതരം വേദനകള്‍ക്ക് ഉപയോഗിക്കുന്ന സര്‍വ്വസാധാരണയായ വേദനസംഹാരികള്‍ മനുഷ്യന്റെ ജീവന് ആപത്താണെന്നും ഗവേഷകർ പറയുന്നു. വേദനസംഹാരി മരുന്നുകള്‍ മിക്കതും ചെറിയൊരു ശതമാനം ആളുകളില്ലെങ്കിലും ഹൃദയാഘാതമോ ഹൃദയത്തകരാറുമൂലമുള്ള മരണമോ ഉണ്ടാക്കാനുള്ള സാധ്യതയേറെയാണെന്നും ഇവർ പറയുന്നു.
Post Your Comments