ചണ്ഡിഗഡ്: എട്ടു വയസുകാരിയായ പെണ്‍കുട്ടിയെ ക്ഷേത്ര പൂജാരിയുള്‍പ്പെടെ ഏഴ് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളില്‍ ഒരാള്‍ക്ക് ജാമ്യം. പൊലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന ആനന്ദ് ദത്തയ്ക്കാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അഞ്ച് വര്‍ഷം കഠിനതടവാണ് ദത്തയ്ക്ക് ലഭിച്ച ശിക്ഷ.
Read Also : നഷ്ടമായത് ജേഷ്ഠ സഹോദരനെ: പിടി തോമസിന്റെ വിയോഗത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ്
തെളിവ് നശിപ്പിക്കുന്നതിന് പ്രതികളെ സഹായിച്ചുവെന്നതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. സബ് ഇന്‍സ്‌പെക്ടര്‍ കൂടിയായ ദത്ത സംഭവം നടക്കുന്ന സമയത്ത് സ്റ്റേഷന്‍ ഹൗസ് ഓഫീസറായിരുന്നു. ശിക്ഷ താത്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ദത്ത ഹര്‍ജി നല്‍കിയിരുന്നു. ലഭിച്ചതിന്റെ ഭൂരിഭാഗം ശിക്ഷയും ദത്ത അനുഭവിച്ചു കഴിഞ്ഞെന്നും കൂട്ടുപ്രതിയായ തിലക് രാജിന്റെ ശിക്ഷ ഹൈകോടതി നേരത്തേ സസ്‌പെന്‍ഡ് ചെയ്തതായും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
ജമ്മുകാശ്മീരിലെ കത്വയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടു വയസുകാരിയെ കാണാതായത് 2018 ജനുവരി 10ന് ആണ്. ജനുവരി 17ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കത്വയ്ക്ക് സമീപമുള്ള രസാന ഗ്രാമത്തില്‍ ബക്കര്‍വാള്‍ സമുദായത്തില്‍പ്പെട്ട എട്ടു വയസുകാരിയെ ക്ഷേത്ര പൂജാരിയുള്‍പ്പെടെ ഏഴ് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രതികളില്‍ ആറ് പേരെ പഠാന്‍കോട്ട് സെഷന്‍സ് ജഡ്ജ് ശിക്ഷിച്ചിരുന്നു.
Post Your Comments