PathanamthittaNattuvarthaLatest NewsKeralaNews

ശബരിമലതീര്‍ത്ഥാടനം:തങ്കഅങ്കി രഥഘോഷയാത്ര ആറന്മുളയില്‍ നിന്നുംപുറപ്പെട്ടു, ശനിയാഴ്ച വൈകിട്ട് തങ്കഅങ്കി ചാര്‍ത്തി ദീപാരാധന

തീര്‍ത്ഥാടന കാലത്ത് നടത്തുന്ന പോലെയായിരുന്നു ഇത്തവണ രഥഘോഷയാത്ര നടത്തിയത്

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് തങ്ക അങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടു. ഇന്ന് രാവിലെ ഏഴ് മണിക്കാണ് തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടത്. ശനിയാഴ്ച തങ്ക അങ്കി സന്നിധാനത്തെത്തും. അന്ന് വൈകിട്ട് തങ്ക അങ്കി ചാര്‍ത്തിയാണ് ദീപാരാധന.

Read Also : പെരിയ ഇരട്ടക്കൊലപാതകം: കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മുന്‍ എംഎല്‍എ ഇന്ന് കോടതിയില്‍ ഹാജരായേക്കും

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ സാധാരണ തീര്‍ത്ഥാടന കാലത്ത് നടത്തുന്ന പോലെയായിരുന്നു ഇത്തവണ രഥഘോഷയാത്ര നടത്തിയത്. ഇന്ന് പുലര്‍ച്ചെ നാല് മണി മുതല്‍ ആറന്മുള ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് തങ്ക അങ്കി ദര്‍ശനത്തിന് അവസരം ഒരുക്കിയിരുന്നു. പതിവ് വിവിധ ക്ഷേത്രങ്ങളില്‍ ഉള്‍പ്പെടെ 73 കേന്ദ്രങ്ങളിലെ സ്വീകരണം പൂര്‍ത്തിയാക്കിയാണ് തങ്ക അങ്കി സന്നിധാനത്തെത്തുന്നത്.

ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് ഘോഷയാത്ര പമ്പയിലെത്തും. അന്ന് വൈകിട്ട് 6.30ന് തങ്ക അങ്കി ചാര്‍ത്തിയാണ് ദീപാരാധന. 41 ദിവസത്തെ മണ്ഡലകാല ഉത്സവം പൂര്‍ത്തിയാക്കി ഞായറാഴ്ച നട അടയ്ക്കും. 30ന് വൈകിട്ട് മകരവിളക്ക് ഉത്സവത്തിനായി വീണ്ടും നട തുറക്കും. ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button