ErnakulamLatest NewsKeralaNattuvarthaNews

ബാഹുബലിയുമായി താരതമ്യം ചെയ്യരുത്, മരക്കാര്‍ മത്സരിച്ചത് സ്പില്‍ബര്‍ഗിനോട്: പ്രിയദര്‍ശന്‍

കൊച്ചി: മോഹൻലാൽ നായകനായി അഭിനയിച്ച മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയെ ബാഹുബലിയുമായി താ രതമ്യം ചെയ്യരുതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. തങ്ങളുടെ എതിരാളി സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചത്രത്തിന്റെ ബഡ്ജറ്റിനെക്കുറിച്ചായിരുന്നു തന്റെ ആശങ്കയെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിൽ പ്രിയദര്‍ശന്‍ വ്യക്തമാക്കി.

‘മറ്റെന്തിനേക്കാളും ബജറ്റിനെ കുറിച്ച് ഞാന്‍ സമ്മര്‍ദത്തിലായിരുന്നു. ബാഹുബലി പോലെയല്ല ഇത്. അവര്‍ക്ക് വലിയ ബജറ്റും ധാരാളം സമയവുമുണ്ടായിരുന്നു. ഞങ്ങള്‍ക്ക് ചെറിയൊരു ബജറ്റായിരുന്നു ഉണ്ടായിരുന്നത്, ഞങ്ങളുടെ എതിരാളി സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ആയിരുന്നു’. പ്രിയദര്‍ശന്‍ പറഞ്ഞു.

വിവാഹപ്രായ നിയമം: ഏകസിവില്‍ കോഡിനു വേണ്ടിയുള്ള ആര്‍.എസ്.എസ് ഗൂഢാലോചന : ഐ.എന്‍.എല്‍

സിനിമയ്‌ക്കെതിരെ ബോധപൂര്‍വം ഡിഗ്രേഡിംഗ് നടക്കുന്നുവെന്ന ആരോപണവുമായി നേരത്തെ മോഹന്‍ലാല്‍ രംഗത്തെത്തിയിരുന്നു. സിനിമ ഇറങ്ങിയതിന്റെ പിറ്റെ ദിവസം തന്നെ ഡീഗ്രേഡ് ചെയ്യുന്നത് സങ്കടമാണെന്നും ഇതിലൂടെ വലിയൊരു ഇന്‍ഡസ്ട്രിയെ കൊല്ലുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതുപോലുള്ള സിനിമകള്‍ വന്നാലേ സിനിമയുടെ വീല്‍ മുന്നോട്ട് ചലിക്കൂവെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button