Latest NewsKeralaCinemaMollywoodNewsEntertainment

‘മരയ്ക്കാർ സംവിധാനം ചെയ്തു എന്ന ഒരൊറ്റ അപരാധമേ പ്രിയദർശൻ ചെയ്തിട്ടുള്ളു’: സത്യൻ അന്തിക്കാട്

പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന് നേരെ നടന്ന വിമർശനങ്ങൾക്കെതിരെ സംവിധായകൻ സത്യൻ അന്തിക്കാട്. സോഷ്യൽ മീഡിയ ആർക്കും നിയന്ത്രിക്കാൻ കഴിയില്ലെന്നും, മരയ്ക്കാർ സംവിധാനം ചെയ്തത് മാത്രമാണ് പ്രിയദർശൻ ചെയ്ത തെറ്റെന്നും സത്യൻ അന്തിൽക്കാട് പറയുന്നു.

‘സോഷ്യൽ മീഡിയയെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കില്ല. സ്വന്തം പ്രവീണ്യം കാണിക്കാൻ ആളുകൾ സോഷ്യൽ മീഡിയയിലൂടെ ശ്രമിക്കാറുണ്ട്. ഒരാളെ കുറെ പേർ ചേർന്ന് ആക്രമിക്കുന്നു. പണ്ട് തിയേറ്ററിൽ ആളെ കയറ്റി കൂവിക്കുന്നു. ഇന്ന് സോഷ്യൽ മീഡിയ വഴിയാണ് ഇത് ചെയ്യുന്നത്. പ്രിയൻ ഒരു അപരാധമേ ചെയ്തിട്ടുള്ളു, മരക്കാർ ചെയ്തു. സിനിമയിൽ ഇല്ലാത്ത ഡയലോഗ് ഉപയോഗിച്ച് പോലും ട്രോളുകൾ വന്നു’, സത്യൻ അന്തിക്കാട് പറയുന്നു.

തനിക്ക് പ്രിയപ്പെട്ട അഭിനേതാക്കളുടെ പ്രകടനങ്ങളേക്കുറിച്ച് സംസാരിച്ച സംവിധായകൻ, സിദ്ദിഖിനെ അനുഗ്രഹം ലഭിച്ച നടൻ എന്ന് വിശേഷിപ്പിച്ചു. പൂർണ്ണമായും കഥാപാത്രമാകുന്നയാളാണ് മോഹൻലാൽ എന്നും ശങ്കരാടി, ഫിലോമില, ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നിവരുടെ മരണം തന്റെ സിനിമകളെ ബാധിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button