KottayamLatest NewsKeralaNattuvarthaNews

കോ​ട്ട​യ​ത്തു വ​ൻ പാൻമസാല വേട്ട : 10 ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ൾ പിടികൂടി, രണ്ടു പേർ അറസ്റ്റിൽ

സംഭവുമായി ബന്ധപ്പെട്ട് പാ​ല​ക്കാ​ട് പ​ട്ടാമ്പി, വെ​ല്ല​പ്പു​ഴ, പു​ത്ത​ൻ പീ​ടി​യേ​ക്ക​ൽ സൈ​നു​ൽ ആ​ബി​ദ് (24), ഒ​റ്റ​പ്പാ​ലം ക​ടമ്പ​ഴി​പ്പു​റം പാ​ല​യ്ക്ക​ൽ റി​യാ​സ് (34) എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യി

കോ​ട്ട​യം: കോ​ട്ട​യ​ത്തു കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്നു 10 ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ൾ പിടികൂടി. ജി​ല്ലാ പൊ​ലീ​സ് ചീ​ഫി​ന്‍റെ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ചി​ങ്ങ​വ​നം പൊ​ലീ​സും ചേ​ർ​ന്ന് സംയുക്തമായി നടത്തിയ പരിശോധനയിൽ ആണ് പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടിയത്.

സംഭവുമായി ബന്ധപ്പെട്ട് പാ​ല​ക്കാ​ട് പ​ട്ടാമ്പി, വെ​ല്ല​പ്പു​ഴ, പു​ത്ത​ൻ പീ​ടി​യേ​ക്ക​ൽ സൈ​നു​ൽ ആ​ബി​ദ് (24), ഒ​റ്റ​പ്പാ​ലം ക​ടമ്പ​ഴി​പ്പു​റം പാ​ല​യ്ക്ക​ൽ റി​യാ​സ് (34) എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യി. ചൊവ്വാഴ്ച രാ​ത്രി 10നു ​മ​ണി​പ്പു​ഴ ഈ​ര​യി​ൽ​ക്ക​ട​വ് ബൈ​പ്പാ​സി​ലാ​യി​രു​ന്നു ല​ഹ​രി​വേ​ട്ട.

ക്രി​സ്മ​സ്, പുതുവത്സര ആ​ഘോ​ഷ കാലത്തു വ​ൻ​തോ​തി​ൽ നി​രോ​ധി​ക പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ൾ ജി​ല്ല​യി​ലേ​ക്കു എ​ത്തു​ന്ന​താ​യി ര​ഹ​സ്യവി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ പൊ​ലീ​സ് ചീ​ഫ് ഡി. ​ശി​ല്പ, നാ​ർ​കോ​ട്ടിം​ക് സെ​ൽ ഡി​വൈ​എ​സ്പി എ​ന്നി​വ​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് അം​ഗ​ങ്ങ​ൾ ദി​വ​സ​ങ്ങ​ളാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യു​മാ​യി റോ​ഡി​ലു​ണ്ടാ​യി​രു​ന്നു.

Read Also : ‘ഇങ്ങനെ തള്ളിയാല്‍ ഉത്തരേന്ത്യയിൽ ജയ് ശ്രീറാം വിളിപ്പിച്ച കേസുകൾ പുന:പരിശോധിക്കേണ്ടി വരും’: എസ്.ഡി.പി.ഐക്കെതിരെ ജസ്ല

ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ഈ​ര​യി​ൽ​ക്ക​ട​വ് മ​ണി​പ്പു​ഴ ബൈ​പ്പാ​സ് റോ​ഡി​ലു​ടെ എ​ത്തി​യ മാ​രു​തി ബെ​ലോ​ന കാ​റി​നു കൈ​കാ​ണി​ച്ചു വി​വ​ര​ങ്ങ​ൾ തി​ര​ക്കി​യ​ത്. ഇ​വ​രു​ടെ സം​സാ​ര​ത്തി​ൽ പൊ​രു​ത്ത​ക്കേ​ട് തോ​ന്നി​യ​തോ​ടെ പൊ​ലീ​സ് കാ​ർ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. തുടർന്ന് കാ​റി​ന്‍റെ ഡി​ക്കി​യി​ൽ ചാ​ക്കു​ക​ളി​ൽ​കെ​ട്ടി സൂ​ക്ഷി​ച്ചി​രു​ന്ന ആ​റു ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ൾ ആണ് ക​ണ്ടെ​ത്തി​യ​ത്.

ചി​ങ്ങ​വ​നം എ​സ്എ​ച്ച്ഒ ടി.​ആ​ർ. ജി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ജോ​ണ്‍​സ​ണ്‍ ആ​ന്‍റ​ണി, എ​എ​സ്ഐ ര​വീ​ന്ദ്ര​ൻ, സി​പി​ഒ ജോ​ജി, ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ​സ്.​ഐ. സ​ജീ​വ് ച​ന്ദ്ര​ൻ, ശ്രീ​ജി​ത്ത്. ബി. ​നാ​യ​ർ, തോം​സ​ണ്‍. കെ. ​മാ​ത്യു, അ​ജ​യ​കു​മാ​ർ, എ​സ്. അ​രു​ണ്‍, വി.​കെ. അ​നീ​ഷ്, പി.​എം. ഷി​ബു, ഷ​മീ​ർ സ​മ​ദ് എ​ന്നി​വ​ർ ചേ​ർ​ന്നാണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്രതികളെ കോടതിയിൽ ​ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button