ErnakulamLatest NewsKeralaNattuvarthaNews

ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി അ​റ​സ്റ്റി​ലാ​യ നി​യ​മ​വി​ദ്യാ​ര്‍​ഥി​യു​ടെ വീ​ട്ടി​ല്‍​നി​ന്ന് ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു

കാ​ക്ക​നാ​ട് എ​ന്‍​ജി​ഒ ക്വാ​ര്‍​ട്ടേ​ഴ്‌​സ് അ​യ്യ​മ്പ്രാ​ത്ത് മു​ഹ​മ്മ​ദ് അ​സ്‌​ല​മി (23)​ന്‍റെ വീ​ട്ടി​ല്‍ നി​ന്നാ​ണ് മയക്കുമരുന്ന് പി​ടി​ച്ചെ​ടു​ത്ത​ത്

കൊ​ച്ചി: ര​ണ്ടു കി​ലോ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി കഴിഞ്ഞ ദിവസം അ​റ​സ്റ്റി​ലാ​യ നി​യ​മ​വി​ദ്യാ​ര്‍​ഥി​യു​ടെ കാ​ക്ക​നാ​ട്ടെ വീ​ട്ടി​ല്‍​ നി​ന്ന് 11 ഗ്രാം ​എം​ഡി​എം​എ പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. കാ​ക്ക​നാ​ട് എ​ന്‍​ജി​ഒ ക്വാ​ര്‍​ട്ടേ​ഴ്‌​സ് അ​യ്യ​മ്പ്രാ​ത്ത് മു​ഹ​മ്മ​ദ് അ​സ്‌​ല​മി (23)​ന്‍റെ വീ​ട്ടി​ല്‍ നി​ന്നാ​ണ് മയക്കുമരുന്ന് പി​ടി​ച്ചെ​ടു​ത്ത​ത്.

യുവാവിന്റെ മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി തൃ​ക്കാ​ക്ക​ര പൊലീ​സ് അ​റി​യി​ച്ചു. പുതുവർഷ പാ​ര്‍​ട്ടി​ക്കാ​യി വി​ശാ​ഖ​പ​ട്ട​ണ​ത്തു നി​ന്നും കൊ​ണ്ടു​വ​ന്ന ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി​ട്ടാ​ണ് ടൂ​റി​സ്റ്റ് ബ​സി​ല്‍ നിന്ന് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്.

Read Also : ‘ഞാന്‍ വിപ്ലവകാരി’: സര്‍ക്കാരുകള്‍ വരും പോകും പക്ഷെ താൻ സത്യം മാത്രമാണ് പറയാറുള്ളുവെന്ന് വരുണ്‍ ഗാന്ധി

മു​ഹ​മ്മ​ദി​നൊ​പ്പം തൃ​ശൂ​ര്‍ പ​ട്ടി​ക്കാ​ട് പാ​ത്ര​ക്ക​ട​യി​ല്‍ വീ​ട്ടി​ല്‍ ക്ലി​ന്‍റ് സേ​വ്യ​റി (24) നെ​യും പി​ടി​കൂ​ടി​യി​രു​ന്നു. മു​ഹ​മ്മ​ദ് അ​സ്‌​ലം ബാം​ഗ്ലൂ​രി​ല്‍ നി​ന്നു​ള്ള ടൂ​റി​സ്റ്റ് വാ​ഹ​ന​ത്തി​ലാ​ണ് ഹാ​ഷി​ഷ് ഓ​യി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​ത്. മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങാ​ന്‍ അ​ങ്ക​മാ​ലി സ്റ്റാ​ൻ​ഡി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ക്ലി​ന്‍റ് പോ​ലീ​സ് പി​ടി​യി​ലാ​കു​ന്ന​ത്.

ആ​ന്ധ്ര​യി​ലെ പ​ഡേ​രു​വി​ല്‍ നി​ന്നാ​ണ് അ​സ്‌ലം ഹാ​ഷി​ഷ് ഓ​യി​ല്‍ വാ​ങ്ങി​യ​ത്. അ​സ്‌​ല​മി​നെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത​റി​യാ​തെ ഓ​യി​ല്‍ വാ​ങ്ങാ​ന്‍ അ​ങ്ക​മാ​ലി ബ​സ് സ്റ്റാ​ന്റി​ലെ​ത്തു​ക​യാ​യി​രു​ന്നു ക്ലി​ന്‍റ്. പൊ​തു വി​പ​ണി​യി​ല്‍ കോ​ടി​ക​ള്‍ വി​ല​വ​രുന്ന ഇ​തി​ന് പ​ണം മു​ട​ക്കി​യ​തും ഇ​യാ​ളാ​ണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button