കുവൈത്ത് സിറ്റി: വിദേശത്ത് നിന്ന് കുവൈത്തിൽ എത്തുന്നവരുടെ ക്വാറന്റെയ്ൻ കാലം ഇനി അവധിയായി കണക്കാക്കില്ല. ക്വാറന്റെയ്‌നിൽ കഴിയുന്ന സമയം തൊഴിൽ സ്ഥാപനങ്ങളിൽ അവരുടെ അവധിയിൽ നിന്ന് കുറയ്ക്കില്ല. സിവിൽ സർവീസ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. ക്വാറന്റെയ്ൻ ദിവസങ്ങൾ രോഗാവധിയായും കണക്കാക്കാൻ പാടില്ലെന്നാണ് നിർദ്ദേശം.
വിദേശത്ത് നിന്ന് എത്തുന്നവർ 10 ദിവസം ക്വാറന്റെനിൽ കഴിയണമെന്നാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. കുവൈത്തിലെത്തി മൂന്നാം ദിവസം നടത്തുന്ന പിസിആർ പരിശോധനയിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് കിട്ടിയാൽ തുടർദിവസങ്ങളിൽ ക്വാറന്റെയ്‌നിൽ കഴിയേണ്ടതില്ല. ക്വാറന്റീനിൽ കഴിയുന്നവർക്ക് പിസിആർ പരിശോധനാ റിപ്പോർട്ട് ഷ്‌ലോനക് ആപ്പിലൂടെ ലഭ്യമാകും.
Post Your Comments