ഇസ്ലാമാബാദ് : ആക്രമണത്തിലൂടെ അഫ്ഗാനിസ്ഥാനിലെ ഭരണം പിടിച്ചെടുത്ത താലിബാനെ ലോക രാഷ്ട്രങ്ങൾ അംഗീകരിക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്ന രാജ്യമാണ് പാകിസ്ഥാന്‍. താലിബാന്റെ ഭീകരവാദ നയങ്ങളെ എന്നും പിന്തുണയ്ക്കുന്ന പാകിസ്ഥാന് തിരിച്ചടി. അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അന്താരാഷ്ട്ര അതിര്‍ത്തിയായ കിഴക്കന്‍ നംഗര്‍ഹാര്‍ പ്രവിശ്യയിലെ ഡ്യൂറന്‍ഡ് ലൈനിനോട് ചേര്‍ന്നുള്ള ഇവിടെ അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ സംരക്ഷണ വേലി താലിബാന്‍ തകര്‍ത്തു. ഇവിടെ പാകിസ്ഥാന്‍ സുരക്ഷാ സേനയുമായി താലിബാന്‍ ഏറ്റുമുട്ടി എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
read also: രാജ്യത്ത് ഒമിക്രോണ്‍ വൈറസ് വ്യാപനം കൂടി വരുന്നു, രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് സൂചന
താലിബാൻ മുള്ളുവേലികള്‍ നശിപ്പിച്ച സംഭവം അഫ്ഗാനിസ്ഥാന്‍ ആസ്ഥാനമായുള്ള ഖമാ പ്രസ് (കെപി) വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചിട്ടുണ്ട്. ഇനിയും ഇവിടെ വേലി കെട്ടിയാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് പാകിസ്ഥാൻ സൈന്യത്തിന് അഫ്ഗാനിസ്ഥാന്റെ മുന്നറിയിപ്പുമുണ്ട്. ഈ സംഭവത്തിനു ശേഷം തിങ്കളാഴ്ച രാത്രി കുനാര്‍ പ്രവിശ്യയില്‍ പാകിസ്ഥാന്‍ സൈന്യം പീരങ്കി ഉപയോഗിച്ച് ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments