Latest NewsYouthMenNewsWomenBeauty & StyleLife StyleHealth & Fitness

മുഖക്കുരു തടയാന്‍ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

നമ്മുടെ ദിനചര്യയിലും ഭക്ഷണത്തിലും ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മുഖക്കുരു ഒരു പരിധി വരെ തടയാൻ സാധിക്കും

പ്രായഭേദമന്യേ പലരും നേരിടുന്ന പ്രശ്നമാണ് മുഖക്കുരു. പരസ്യങ്ങളില്‍ കാണുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചിട്ടും മുഖക്കുരുവിന് യാതൊരു കുറവും ഇല്ലെന്നു പറയുന്നവരാണ് നമ്മളില്‍ അധികവും. നമ്മുടെ ദിനചര്യയിലും ഭക്ഷണത്തിലും ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മുഖക്കുരു ഒരു പരിധി വരെ തടയാൻ സാധിക്കും.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നമുക്ക് നോക്കാം. മുഖത്തെ അമിത എണ്ണമയം ഒഴിവാക്കാനായി ദിവസവും രാത്രിയില്‍ കിടക്കുന്നതിനു മുമ്പ് മുഖം വൃത്തിയായി കഴുകുക. മുഖക്കുരുവിന് താരനും കാരണമാകാറുണ്ട്. തലയോട്ടിയും മുടിയും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. മുഷിഞ്ഞ വസ്ത്രങ്ങള്‍ വീണ്ടും ധരിക്കാതിരിക്കുക.

Read Also : ഇന്ത്യന്‍ പൗരത്വം: അപേക്ഷ നല്‍കി കാത്തിരിക്കുന്നവരില്‍ 70 ശതമാനവും പാകിസ്ഥാനികളെന്ന് കേന്ദ്ര സര്‍ക്കാര്‍

ഉപയോഗിക്കുന്ന ബെഡ്ഷീറ്റുകള്‍ വൃത്തിയായി സൂക്ഷിക്കുക. മുഖക്കുരു പൊട്ടിച്ചുകളയാതിരിക്കുക. മുഖക്കുരു പൊട്ടിച്ചുകളയുന്നത് പിന്നീട് മുഖത്തെ പാടുകള്‍ രൂപപ്പെടുന്നതിന് കാരണമാകും. വൃത്തിയില്ലാത്ത കൈകള്‍ കൊണ്ട് മുഖത്തും മുഖക്കുരുവുള്ള ഭാഗങ്ങളിലും തൊടുന്ന ശീലം ഒഴിവാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button