കാസർകോട്: കാട്ടുപന്നി ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന 60കാരൻ മരിച്ചു. വെള്ളരിക്കുണ്ട് സ്വദേശി കെ.യു. ജോൺ ആണ് കാട്ടുപന്നി ആക്രമണത്തിൽ മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ജോൺ മരിച്ചത്.
നവംബർ ഒന്നിന് ആണ് സംഭവം. അത്തിക്കടവ് സ്വദേശിയായ ഷിജുവിന്റെ വീട്ടുവളപ്പിലെത്തിയ കാട്ടുപന്നിയെ വെടിവെക്കുന്നതിനിടെയായിരുന്നു ജോണിന് നേരെ ആക്രമണം ഉണ്ടായത്.
പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. സ്ഥലത്തെത്തിയ ജോൺ കാട്ടുപന്നിയെ വെടിവച്ചെങ്കിലും രണ്ടാമത്തെ വെടിയുതിർക്കുന്നതിന് മുമ്പ് കാട്ടുപന്നി ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.
Post Your Comments