തിരുവല്ല: ശബരിമല പാതയിൽ വനം വകുപ്പിന്റെ വിലക്ക് ലംഘിച്ച് വന്യമൃഗങ്ങൾക്കൊപ്പം സെൽഫിയെടുക്കുന്നതായി പരാതി. കുരങ്ങ് അടക്കമുള്ള വന്യമൃഗങ്ങൾക്ക് ഭക്ഷണ സാധനങ്ങൾ നൽകി ആകർഷിച്ച ശേഷമാണ് സെൽഫിയെടുക്കൽ.
മരക്കൂട്ടം മുതൽ സന്നിധാനം വരെയുള്ള ഭാഗത്താണ് ചിത്രമെടുക്കൽ. മൃഗങ്ങൾക്ക് ഭക്ഷണം നൽകരുതെന്നും ചിത്രമെടുക്കാൻ ശ്രമിക്കരുതെന്നുമുള്ള വനം വകുപ്പിന്റെ നിർദേശമുണ്ട്. ഇത് ലംഘിച്ചാണ് ചിത്രമെടുക്കൽ. ഇത്തരം ചെയ്തികൾ പലപ്പോഴും തീർഥാടകർക്ക് നേരെയുള്ള മൃഗങ്ങളുടെ ആക്രമണത്തിന് ഇടയാക്കുന്നുണ്ടെങ്കിലും ഇത് നിർബാധം തുടരുകയാണ്.
Read Also : പിങ്ക് പോലീസിന്റെ പെരുമാറ്റത്തെക്കാളും സര്‍ക്കാരിന്റെ നിലപാടാണ് വേദനിപ്പിച്ചത്: ജയചന്ദ്രൻ
അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരാണ് ബഹുഭൂരിപക്ഷവും ഇത്തരത്തിൽ ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുന്നത്. ഇത്തരം പ്രവണതകൾ ഒഴിവാക്കുന്നതിനായി പമ്പ സന്നിധാനം പാതയിൽ അഞ്ച് മുന്നറിയിപ്പ് ബോർഡുകൾ കൂടി സ്ഥാപിക്കുമെന്ന് സന്നിധാനം ഡെപ്യൂട്ടി റേഞ്ച് ഓഫിസർ അനിൽ ചക്രവർത്തി പറഞ്ഞു.
Post Your Comments