മനില: ഫിലിപ്പൈൻസിൽ പ്രക്ഷുബ്ധമായി വീശിയടിക്കുന്ന റായി കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം 375 കടന്നുവെന്ന് റിപ്പോർട്ടുകൾ. മണിക്കൂറിൽ 175 കിലോമീറ്റർ വേഗതയിലാണ് സൂപ്പർ ടൈഫൂണായ റായ് വീശിയടിച്ചത്. ചുഴലിക്കാറ്റിൽ 500 പേർക്ക് പരിക്കേറ്റുവെന്നും 56 പേരെ കാണാതായെന്നും റിപ്പോർട്ടുകൾ പറയുന്നു. കൊടുങ്കാറ്റിനെ ഭയന്ന് 3,80,000 ആളുകളാണ് ഫിലിപ്പൈൻസിൽ നിന്നും പാലായനം ചെയ്തിരിക്കുന്നത്.
പല പ്രദേശങ്ങളിലും വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനാൽ ആശയവിനിമയത്തിന് തടസ്സം നേരിടുന്നുണ്ട്. തീരപ്രദേശത്ത് നിരവധി വീടുകളും സ്കൂളുകളും ആശുപത്രികളും തകർന്നു വീണു. ദുരിതബാധിത മേഖലകളിൽ സൈനികർ, കോസ്റ്റ് ഗാർഡ്, അഗ്നിശമനസേന എന്നിവർ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ഈ പ്രദേശങ്ങളിൽ ഫിലിപ്പൈൻസ് പ്രസിഡൻറ് റോഡ്രിഗോ ഡ്യൂട്ടെർട്ട് വ്യോമനിരീക്ഷണം നടത്തിയിരുന്നു. പ്രകൃതി ദുരന്തത്തിനാൽ ബാധിക്കപ്പെട്ടവർക്ക് അടിയന്തരമായി കുടിവെള്ളവും ഭക്ഷണവും എത്തിക്കണമെന്ന നിർദ്ദേശവും അദ്ദേഹം നൽകിയിട്ടുണ്ട്.
Post Your Comments