Latest NewsInternational

റായ് കൊടുങ്കാറ്റിൽ മരണസംഖ്യ 200 കടന്നു : ഞെട്ടിവിറച്ച് ഫിലിപ്പൈൻസ്

മനില: ഫിലിപ്പൈൻസിൽ റായ് കൊടുങ്കാറ്റിൽ മരണമടഞ്ഞവരുടെ സംഖ്യ 200 കടന്നു. 52 പേരെ കാണാനില്ലെന്നും മരണസംഖ്യ കൂടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. എല്ലാ സ്ഥലങ്ങളിലും രക്ഷാപ്രവർത്തനങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണ്.

കാറ്റഗറി അഞ്ചിൽ ഉൾപ്പെടുന്ന സൂപ്പർ ടൈഫൂൺ വിഭാഗത്തിൽപ്പെട്ടതാണ് റായ് കൊടുങ്കാറ്റ്. മതിൽ ഇടിഞ്ഞു വീണും, വീടുകളും കെട്ടിടങ്ങളും തകർന്നു വീണ് നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതുവരെ പരിക്കേറ്റവരുടെ എണ്ണം 240 കടന്നതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ചില ഭാഗങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയാത്തതിനാൽ ഇപ്പോഴും കൊടുങ്കാറ്റ് സൃഷ്ടിച്ച യഥാർത്ഥ നാശനഷ്ടങ്ങളെ കുറിച്ച് കൃത്യമായ കണക്കില്ല.

മണിക്കൂറിൽ 195 കിലോമീറ്റർ വേഗത്തിൽ വീശുന്ന കാറ്റ്, ദക്ഷിണ ചൈന കടലിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് മണിക്കൂറിൽ 270 കിലോമീറ്റർ എന്ന ഭ്രാന്തമായ വേഗതയാർജ്ജിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button