
മനില; വീശിയടിച്ച് അംബോ ചുഴലിക്കാറ്റ്, ഫിലിപ്പിന്‍സില്‍ വീശിയടിച്ച അംബോ ചുഴലിക്കാറ്റില്‍ അഞ്ച് മരണം. കിഴക്കന്‍ വിസയാസ്, ക്യൂസോണ്‍ സ്വദേശികളാണ് മരണപ്പെട്ടത്.
ഇതിനോടകം ഒരു ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. വൈദ്യുതി ബന്ധം തകരാറിലായി. വീടുകളുടെ മേല്‍ക്കൂരകള്‍ തകരുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. ദ്വീപ് രാജ്യമായ ഫിലിപ്പിന്‍സില്‍ ചുഴലിക്കാറ്റ് വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്.
കൂടാതെ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയടിച്ചത്. നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തു. 2013ല്‍ ഫിലിപ്പീന്‍സില്‍ വീശിയടിച്ച ഹെയ്ന്‍ ചുഴലിക്കാറ്റ് വലിയ നാശനഷ്ടമാണ് വരുത്തിയത്.
Post Your Comments