Latest NewsNewsInternational

ചുഴലിക്കാറ്റിൽ കനത്ത നാശം : മരണസംഖ്യ ഉയരുന്നു

ടോക്കിയോ: ആഞ്ഞു വീശിയ ഹാഗിബിസ് ചുഴലിക്കാറ്റിൽ ജപ്പാനിൽ കനത്ത നാശം. ചുഴലിക്കാറ്റിലും വെളളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 35 ആയി. 17പേരെ കാണാതായി. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു. നൂറിലധികം പേർക്ക് പരുക്കേറ്റെന്നാണ് റിപ്പോർട്ട്. ശക്തമായ കാറ്റിലും മഴയിലും പുഴകൾ കരകവിഞ്ഞു ഒഴുകുന്നു. കനത്ത വെള്ളപ്പൊക്കവും,മണ്ണിടിച്ചിലും കാരണം വിവിധ ഇടങ്ങളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു. ചിലയിടങ്ങളിൽ നിന്നും ഉരുൾപ്പൊട്ടലും റിപ്പോർട്ട് ചെയ്യുന്നു.

Also read : കേരളത്തിലേക്കുൾപ്പെടെ നിരവധി സർവീസുകൾ റദ്ദാക്കി ഗൾഫ് വിമാന കമ്പനി

നിരവധിപേരെ ദുരിതബാധിത മേഖലയിൽ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. ഹെലികോപ്റ്ററിന്റെയും ബോട്ടുകളുടെയും സഹായത്തോടെ വീടുകൾക്കുള്ളിലും മേൽക്കൂരകളിലും മറ്റുമായി കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനാണ് ശ്രമം. മിക്ക പ്രദേശങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ആയിരക്കണക്കിന് ആളുകളാണ് വിവിധ അഭയകേന്ദ്രങ്ങളിലായി കഴിയുന്നു. 31,000 സെനികർ രക്ഷാപ്രവർത്തനത്തിനായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം വെള്ളപ്പൊക്കം കാരണം റഗ്ബി ലോകകപ്പിലെ നിരവധി മത്സരങ്ങൾ റദ്ദാക്കി.

Also read :സംസ്ഥാനത്ത് മഴ കനക്കുന്നു : വരും ദിവസങ്ങളില്‍ അതിശക്തമായ മഴ : വിവിധ ജില്ലകള്‍ക്ക് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് ജപ്പാനിലെ പ്രധാന ദ്വീപായ ഹോൻഷൂവിൽ മണിക്കൂറിൽ 225 കിലോ മീറ്ററിർ വേ​ഗതയിൽ ഹാഗിബിസ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. 60 വർഷത്തിനിടെ ജപ്പാനിലുണ്ടാകുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഹാഗിബിസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button