കൊച്ചി: മുളന്തുരുത്തിയില്‍ ട്രെയിനിടിച്ച് യുവാവ് മരിച്ചു. കടുങ്ങമംഗലം കുട്ടേഴത്ത് വീട്ടില്‍ ജോജിന്‍ (28) ആണ് മരിച്ചത്. മുളന്തുരുത്തി റെയില്‍വേ സ്റ്റേഷന് സമീപം വാടകയ്ക്കു താമസിക്കുകയാണ് ജോജിന്റെ കുടുംബം.
തിങ്കളാഴ്ച രാത്രി 11.30-നായിരുന്നു സംഭവം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നടപടികള്‍ക്കു ശേഷം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. അമ്മ: ആനി ജോര്‍ജ്. സഹോദരന്: ജോജു. സംസ്കാരം പിന്നീട് നടക്കും.
Post Your Comments