ന്യൂഡല്‍ഹി : ഡിസംബര്‍ ആറിന് ഇന്ത്യ സന്ദര്‍ശിച്ച റഷ്യന്‍ സംഘത്തിനു ഇന്ത്യ നല്‍കിയത് ഊഷ്മള സ്വീകരണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു അദ്ദേഹം ഫോണിലൂടെ നന്ദി അറിയിച്ചു. ഇതോടൊപ്പം, ഏഷ്യ- പസിഫിക് മേഖലയിലെ സാഹചര്യങ്ങള്‍ ഫോണിലൂടെ അദ്ദേഹം ചര്‍ച്ച ചെയ്തു. റഷ്യന്‍ പ്രതിനിധിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സ്ഥിരീകരിച്ചത്. ഇന്‍ഡോ- പസിഫിക് മേഖലയെ ഏഷ്യ- പസിഫിക് എന്നാണു റഷ്യ വിശേഷിപ്പിക്കുന്നതെന്നും അദ്ദേഹം അറിയിച്ചതായി സ്ഥിരീകരണമുണ്ട്.
പുടിന്റെ ഇന്ത്യ സന്ദര്‍ശന വേളയില്‍ ഒപ്പിട്ട കരാറുകള്‍ നടപ്പാക്കുന്നതിനെക്കുറിച്ചും ഇരു രാഷ്ട്രങ്ങളുടെയും പ്രതിനിധികള്‍ ചര്‍ച്ച ചെയ്തു.
Post Your Comments