അടിമാലി : മരം മുറിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. ചിന്നപ്പാറ ആദിവിസിക്കുടിയിൽ നിന്നുള്ള പാലയ്ക്കൽ ശിവരാമൻ (55) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ആണ് അപകടം നടന്നത്.
കൊരങ്ങാട്ടിക്കു സമീപം കുതിരയിളയിൽ ആണ് സംഭവം. മരം മുറിക്കുന്നതിനിടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു.
Read Also : രണ്ടാം തവണയും കൊവിഡ് സ്ഥിരീകരിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
മൃതദേഹം മുവാറ്റുപുഴ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: രമണി. മക്കൾ: രമ്യ, ശിവകുമാർ. മരുമകൻ: അഭിലാഷ്.
Post Your Comments