ആറ്റിങ്ങൽ: രണ്ടാം തവണയും കൊവിഡ് സ്ഥിരീകരിച്ച വീട്ടമ്മ മരിച്ചു. നഗരസഭ വാർഡ് 21 ചെറുവള്ളിമുക്ക് തെക്കേവിള വീട്ടിൽ ഓട്ടോറിക്ഷാ തൊഴിലാളിയായ രവിയുടെ ഭാര്യ കുമാരി സതി (57) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന് രോഗം മൂർച്ചിച്ചതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Read Also : വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയ്ക്ക് പീഡനം : പ്രതിക്ക് 10 വർഷം കഠിനതടവ്
കഴിഞ്ഞ മാസവും ഇവർക്ക് കൊവിഡ് ബാധിച്ചിരുന്നു. രണ്ട് ആഴ്ച മുമ്പാണ് രോഗമുക്തി നേടിയത്. എന്നാൽ ദിവസങ്ങൾക്ക് ശേഷം വീണ്ടും രോഗം ബാധിച്ചത് കൃത്യമായി മനസിലാക്കാൻ സാധിക്കാത്തതാണ് മരണത്തിലേക്ക് നയിച്ചത്. മകൾ : ശ്രീലക്ഷ്മി. മരുമകൻ : പ്രിൻസ്.
Post Your Comments