Latest NewsKeralaIndia

‘നമ്മൾ ശിഷ്ടകാലം രഞ്ജിത്തിന്റെ കുടുംബത്തിന്റെ പൂര്‍ണ്ണസംരക്ഷണം ഉറപ്പുവരുത്തുകയാണ്’ ഒന്നിക്കാൻ ആഹ്വാനംചെയ്ത് സുരേന്ദ്രൻ

ഒരാദര്‍ശത്തിനുവേണ്ടി ജീവിച്ചു എന്നതിന്റെ പേരില്‍ മാത്രമാണ് നിരപരാധിയായ ആ ചെറുപ്പക്കാരന്റെ ജീവിതം ഹോമിക്കപ്പെട്ടത്

ആലപ്പുഴ: ഓബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് രഞ്ജിത് ശ്രീനിവാസന്റെ മരണത്തെ തുടർന്ന് നിരാലംബരായ കുടുംബത്തിന്റെ പൂർണ്ണ സംരക്ഷണം ഏറ്റെടുക്കാനൊരുങ്ങി ബിജെപിയും വിവിധ ക്ഷേത്ര സംഘടനകളും. ഇതിനായി അനുഭാവികൾ എല്ലാവരും ഒന്നിക്കണമെന്ന ആഹ്വാനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത് വന്നു. രഞ്ജിത്തിന്റെ ഭാര്യ ലിഷ ജോൺസന്റെ അക്കൗണ്ട് നമ്പറും നൽകിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം:

പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,
നമസ്‌കാരം
നമ്മുടെ പ്രിയ സഹപ്രവര്‍ത്തകനും ബിജെപി ഓബിസി മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറിയുമായിരുന്ന ആലപ്പുഴയിലെ അഡ്വ.രജ്ഞിത്ത് ശ്രീനിവാസനെ ജിഹാദി കൊലയാളി സംഘം വീട്ടില്‍ക്കയറി സ്വന്തം അമ്മയുടേയും പ്രിയ പത്‌നിയുടേയും പിഞ്ചുമക്കളുടേയും മുന്നിലിട്ട് അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം സമൂഹ മനസ്സാക്ഷിയെ ആകെ ഞെട്ടിച്ചിരിക്കുകയാണ്.

ഒരാദര്‍ശത്തിനുവേണ്ടി ജീവിച്ചു എന്നതിന്റെ പേരില്‍ മാത്രമാണ് നിരപരാധിയായ ആ ചെറുപ്പക്കാരന്റെ ജീവിതം ഹോമിക്കപ്പെട്ടത്. മികച്ച അഭിഭാഷകന്‍ എന്ന നിലയില്‍ കഠിനാധ്വാനം ചെയ്താണ് അദ്ദേഹം തന്റെ കുടുംബത്തെ സംരക്ഷിച്ചുപോന്നിരുന്നത്. പ്രായമായ അമ്മയേയും ആറിലും ഒന്‍പതിലും പഠിക്കുന്ന രണ്ടു പെണ്‍കുട്ടികളേയും അകാലത്തില്‍ വിധവയാക്കപ്പെട്ട അദ്ദേഹത്തിന്റെ പ്രിയ പത്‌നിയേയും ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയും ഉത്തരവാദിത്വവുമാണ്.

ഭാരതീയ ജനതാ പാര്‍ട്ടിയും വിവിധ ക്ഷേത്രസംഘടനകളും ശിഷ്ടകാലം ആ കുടുംബത്തിന്റെ പൂര്‍ണ്ണ സംരക്ഷണം ഉറപ്പുവരുത്തുകയാണ്. ആയതിലേക്ക് ഉദാരമതികളായ പ്രിയ സഹപ്രവര്‍ത്തകരും ദേശസ്‌നേഹികളും അഭ്യുദയകാംക്ഷികളും തങ്ങളാലാവുന്ന സഹായങ്ങള്‍ എത്രയും വേഗത്തില്‍ താഴെ കൊടുത്തിട്ടുള്ള അദ്ദേഹത്തിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് അയച്ചുനല്‍കണമെന്ന് വീനിതമായി അഭ്യര്‍ത്ഥിക്കുന്നു.
കെ.സുരേന്ദ്രന്‍
സംസ്ഥാന പ്രസിഡന്റ്
ബി.ജെ.പി, കേരളം.

Name : Lisha Johnson
A/C No : 0701101053846
IFSC : CNRB0000701
Canara Bank
B.J.Road, Alappuzha, Keralam.

shortlink

Related Articles

Post Your Comments

Related Articles


Back to top button